കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരായ പ്രതിപക്ഷ പാർട്ടികളുടെ ഹർജി സുപ്രീംകോടതി തള്ളി;രാഷ്ട്രീയ നേതാക്കൾക്ക് പ്രത്യേക പരിരക്ഷയൊന്നും രാജ്യത്ത് ഇല്ലെന്നു സുപ്രീം കോടതി:

കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരായ പ്രതിപക്ഷ പാർട്ടികളുടെ ഹർജി സുപ്രീംകോടതി തള്ളി;രാഷ്ട്രീയ നേതാക്കൾക്ക് പ്രത്യേക പരിരക്ഷയൊന്നും രാജ്യത്ത് ഇല്ലെന്നു സുപ്രീം കോടതി:

കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരായ പ്രതിപക്ഷ പാർട്ടികളുടെ ഹർജി സുപ്രീംകോടതി തള്ളി;രാഷ്ട്രീയ നേതാക്കൾക്ക് പ്രത്യേക പരിരക്ഷയൊന്നും രാജ്യത്ത് ഇല്ലെന്നു സുപ്രീം കോടതി:

ന്യൂഡൽഹി; കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച പ്രതിപക്ഷ പാർട്ടികൾക്ക് വൻ തിരിച്ചടി. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത് .സുപ്രീംകോടതി ഇടപെട്ട് അറസ്റ്റിനും റിമാന്റിനും അടക്കം പ്രത്യേക മാനദണ്ഡം ഏർപ്പെടുത്തണ മെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ കഴിയില്ലെന്നാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അടങ്ങിയ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കിയത്. കോടതി നിലപാട് വ്യക്തമാക്കിയതോടെ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് ഹർജി പിൻവലിച്ചുകൊണ്ടോടി.

സാധാരണ പൗരനുള്ള അധികാരങ്ങൾ മാത്രമേ രാഷ്ട്രീയ നേതാക്കൾക്കും അവകാശപ്പെടാനുള്ളൂ.അല്ലാതെ രാഷ്ട്രീയ നേതാക്കൾ വേണ്ടി പ്രത്യേക മാനദണ്ഡം വേണമെന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല. രാഷ്ട്രീയ നേതാക്കൾക്ക് പ്രത്യേക പരിരക്ഷയൊന്നും രാജ്യത്ത് ഇല്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷ ശബ്ദങ്ങൾക്കുള്ള ഇടം ഇല്ലാതാകുന്നു എങ്കിൽ അതിന്റെ പരിഹാരം കാണേണ്ടത് രാഷ്ട്രീയ ഇടത്തിൽ തന്നെയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഇഡി, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് എതിരാളികളെ വേട്ടയാടുന്നു എന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ഹർജിയിലെ വാദം.സെർച്ച്, അറസ്റ്റ്, റിമാൻഡ് തുടങ്ങിയവയ്ക്ക് കോടതി ഇടപെട്ട് മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്ക ണമെന്നും കോൺഗ്രസ്, സിപിഎം, ഡിഎംകെ, രാഷ്ട്രീയ ജനതാദൾ, ഭാരതീയ രാഷ്ട്രീയ സമിതി, തൃണമൂൽ കോൺഗ്രസ് തുടങ്ങി 14 പാർട്ടികൾ സംയുക്തമായി നൽകിയ ഹർജിയിൽ ആരോപിച്ചിരുന്നു.

വാൽക്കഷണം: മുഖത്തോടു മുഖം നോക്കിയാൽ കടിച്ചു കീറാൻ നിൽക്കുന്ന അഴിമതിക്കാരും,ദേശവിരുദ്ധരും ഉൾപ്പെടുന്ന കുറെ രാഷ്ട്രീയക്കാരും സ്വന്തമായ പേര് പോലും ആരുടെയെങ്കിലും വാല് ചേർത്ത് അല്ലാതെ പറയാൻ പറ്റാത്തവരും ,അഴിമതിക്കേസുകളിൽ കുടുങ്ങിയും ജാമ്യവും എടുത്തു നിൽക്കുന്ന നേതാക്കളും ഉൾപ്പെടുന്നവരെ സുപ്രീം കോടതി ഓടിച്ചതിൽ പൊതുസമൂഹം അങ്ങേഅറ്റം സന്തുഷ്ടരാണ്.അഴിമതി കുറ്റങ്ങൾക്ക് എതിരെ കടുത്ത നടപടി ഉണ്ടാകണമെന്നാണ് ഇവര് ആവശ്യപ്പെടുന്നതും.അല്ലെങ്കിൽ ആർക്കോ വേണ്ടി കേരളത്തിലെ ലോകായുക്ത വിധി പറയാതിരുന്ന അവസ്ഥ എല്ലായിടത്തും ഉണ്ടായാൽ എന്താകും രാജ്യത്തിന്റെ അവസ്ഥ..എല്ലാം കാട്ടുമുടിച്ചു കൊണ്ട് പോകും…ഇവരൊക്കെ ക്കൂടി…അല്ലാതെന്തു പറയാൻ.News Desk Kaladwani News..for news whatsapp on 9037259950.