പറയാതെവയ്യ…ഇനിയും വെട്ടിമുറിക്കാനോ ഭാരതത്തെ…?
SABU.N
ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ഇന്നത്തെ കഴിവിനെ കൂലിക്കാരായ സായിപ്പുമാരുടെ ഹാപ്പിനസ് ഇൻഡക്സ് കൊണ്ട് ഹരിച്ചു നോക്കുന്ന മര പൊട്ടന്മാരുടെ മനോമുകുരത്തിൽ വിരിഞ്ഞതാണ് കട്ടിംഗ് സൗത്ത് അല്ലെങ്കിൽ ‘യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് സൗത്ത് ഇന്ത്യ’ .
വ്യക്തമാക്കി പറഞ്ഞാൽ ഇന്ത്യയെ വീണ്ടും ഒന്നുകൂടി വിഭജിച്ച് ദക്ഷിണ ഇന്ത്യൻ സംസ്ഥാനങ്ങളായ കേരളം കർണാടകം തമിഴ്നാട് ആന്ധ്ര തെലുങ്കാന കൂട്ടത്തിൽ ലക്ഷദ്വീപും യോജിപ്പിച്ചുകൊണ്ട് പുതിയ ഒരു രാജ്യം രൂപീകരിക്കുക എന്നതാണ് ഇവർ ഉദ്ദേശിക്കുന്നത്. കുറച്ചു വർഷങ്ങളായി പല രീതിയിൽ ഇതിനുള്ള അടിത്തറ ഇടാനായി നീക്കങ്ങൾ നടക്കുന്നുണ്ട്.
ആദ്യം ഇത് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കേരള എന്നുള്ള ആശയം ആയിരുന്നു , ചുമ്മാതായിരുന്നില്ല അക്കാലത്ത് JNUവിൽ കാശ്മീർ മാംഗോ ആസാദിക്ക് ഒപ്പം കേരള മാങ്കോ ആസാദിയും മുഴങ്ങിയത് …. നാല് വിമാനത്താവളങ്ങളും പ്രധാനപ്പെട്ട ഒരു തുറമുഖവും സ്വന്തമായി വൈദ്യുതിയും ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവിറയിൽ അളവറ്റ സമ്പത്തും ഉള്ളപ്പോൾ വിവിധ രാജ്യങ്ങളിലുള്ള മലയാളി അസോസിയേഷൻ ഓഫീസുകൾ എംബസികളായും പല രാജ്യങ്ങളിലും ഉള്ള അമ്മായിമാരെയും അമ്മാവന്മാരെയും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് കേരളയുടെ അംബാസഡർമാരും അറ്റാഷെമാരും ആക്കാമെന്നും …. സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതോടെ അതത് രാജ്യങ്ങളിലും യുഎന്നിലും അപേക്ഷ കൊടുക്കാമെന്നും , ലോക ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ വളർച്ചയെ തടയണമെങ്കിൽ വിഭജനം ആവശ്യമാണെന്ന് ഉള്ളതുകൊണ്ട് തന്നെ ലോകരാജ്യങ്ങളിൽ പലതും തങ്ങളെ അംഗീകരിക്കുമെന്നും , കെ കോഴി മുതൽ കെ കോണകം വരെ സ്വന്തമായി ഉത്പാദിപ്പിച്ച് വിജയിപ്പിച്ച നാട്ടിൽ കെ കറൻസി കൂടി ആയാൽ എല്ലാമായി എന്ന് രാജ്യദ്രോഹികളായ കേരളത്തിലെ ചില പൂവംഗന്മാർ കരുതി…. കേരളം സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കുമ്പോൾ അവിടേക്ക് ധനസഹായമായി കോടിക്കണക്കിന് ഡോളർ ധനസഹായം ചെയ്യുന്ന ഷെയ്ക്കുമാരുടെയും അമീറുമാരുടെയും സുൽത്താൻ മാരുടെയും പേരുകൾ കേട്ട് ഇവർ പുളകം കൊണ്ടു !
ഇതിൽ വിവിധ രാഷ്ട്രീയ സംഘടനയിലെ പല ആളുകളും ഒട്ടുമിക്ക സാംസ്കാരിക നക്കികളും , ചില മത മേധാവികളും പുരോഹിതന്മാരും , മത വിഭാഗത്തിൻറെ ഔദ്യോഗിക യുവജന സംഘടനകളിലെ ചില മുൻകാല നേതാക്കളും , കേരളത്തിൻറെ പേരിലുള്ള പാർട്ടികളിലെ ചില നേതാക്കൾക്ക് വരെ ഇതിനെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നു എന്നു തന്നെയാണ് അറിവ് .
ഭാരതത്തെ ശിഥിലപ്പെടുത്തി വെട്ടി നുറുക്കി, പിന്നീടത് മതരാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ള ആശയം ആയിരുന്നുവെങ്കിലും ഇതിനെല്ലാം ചുക്കാൻ പിടിച്ചതും ഇതിന്റെ കേരളത്തിലെ അണിയറ പ്രവർത്തകരെല്ലാം ഇടതുപക്ഷ ജിഹാദി മതമൗലികവാദികളും അർബൻ നക്സലുകളും സുഡാപ്പികളും ആയിരുന്നു.
അറബി നാടുകളിൽ ഉൾപ്പെടെ ലോകത്തിൻറെ പല ഭാഗങ്ങളിൽ വെച്ച് നടന്ന പല സാമൂഹിക സാംസ്കാരിക പ്ലാറ്റ്ഫോമുകളിലെയും തിരശ്ശീലയ്ക്ക് പിന്നിൽ നടന്ന പല ചർച്ചകളും ഇതിനെക്കുറിച്ചുള്ളതായിരുന്നു …. എന്നാൽ പീപ്പിൾ റിപ്പബ്ലിക് ഓഫ് കേരള സ്ഥാപിതമാകുന്നതോടെ അതിൽ കിട്ടുന്ന സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും സ്വപ്നം കണ്ടുറങ്ങിയവരിൽ രാഷ്ട്രീയക്കാരിൽ പലരുമുണ്ടായിരുന്നു.ഒരുഭാഗത്തുകൂടി പാക്കിസ്ഥാനും ചൈനയും അതിർത്തിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും സൈന്യത്തിൻറെ ശ്രദ്ധ അവിടേക്ക് പോകുകയും ഒപ്പം ഭാരതത്തിൻറെ വിവിധ ഭാഗങ്ങളിൽ ഏതെങ്കിലും ഒരു വിഷയത്തിൽ കലാപം പൊട്ടിപ്പുറപ്പെടുകയും അർദ്ധ സൈനിക വിഭാഗത്തിൻറെ ശ്രദ്ധയും സന്നാഹങ്ങളും അവിടെയൊക്കെ തളച്ചിടപ്പെടുകയും ചെയ്യുമ്പോൾ തെക്കുനിന്നും ശ്രീലങ്ക വഴി ഭാരതത്തിൻറെ തെക്കുഭാഗത്ത് ചൈനയുടെ അറ്റാക്ക് ഉണ്ടാവുകയും ചെയ്യുമ്പോൾ പീപ്പിൾ റിപ്പബ്ലിക് ഓഫ് കേരള പ്രഖ്യാപിക്കാൻ ഏറ്റവും നല്ല അവസരം ഒരുങ്ങുമെന്ന് ഇവർ സ്വപ്നം കണ്ടിരുന്നു ….. പക്ഷേ അതെല്ലാം മലർപ്പൊടിക്കാരന്റെ സ്വപ്നമായി തകർന്നടിയുകയാണ് ഉണ്ടായത്.
കേരളം ഒരു പ്രത്യേക രാജ്യമായി പ്രഖ്യാപിക്കുന്നതോടെ തുടക്കത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ അതിജീവിച്ച് വരുമ്പോഴേക്കും കേരളത്തെ കീഴ്പ്പെടുത്തി കേരൾസ്ഥാൻ എന്ന ഇസ്ലാമിക രാജ്യമാക്കി മാറ്റാം എന്നും , പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ അവരുടെ പരിപാടികളിൽ കവാത്ത് നടത്താൻ പഠിപ്പിച്ച് എടുത്ത സുഡാപ്പികളെ സൈനികരാക്കാമെന്നും ജില്ലാ പ്രവിശ്യകളിൽ ഐസിസ് പതാക ഉയർത്തുമ്പോൾ സല്യൂട്ട് ചെയ്യാം എന്നും കരുതിയിരുന്ന സുഡാപ്പികൾക്ക് അവസാനം ഒരു രാത്രിയിൽ മൂന്ന് കമ്പനി സിആർപിഎഫും NIA യും ഒപ്പം ചേർന്നു നടത്തിയ റെയ്ഡിൽ എരിഞ്ഞടങ്ങാൻ ആയിരുന്നു വിധി …. ഖേരൾസ്ഥാന്റെ പ്രധാനമന്ത്രിയും സഹമന്ത്രിമാരും സൈനിക മേധാവിയും എല്ലാം ഇന്ന് തീഹാർ ജയിലിലെ ഭിത്തിയിൽ ചാരിയിരുന്നു മാപ്പിളപ്പാട്ടിന്റെ ഇശലുകൾ മൂളുന്നു .
ഇതിനായി പല കാലഘട്ടങ്ങളിൽ പല രാജ്യങ്ങളിൽ നടന്ന പരിപാടികളിൽ വിവിധ രാജ്യങ്ങൾക്ക് ഒപ്പം കേരളം എന്ന സംസ്ഥാനത്തിന്റെ പേരും രാജ്യങ്ങളുടെ പട്ടികയിൽ വരുത്തുവാൻ പരമാവധി കേരളത്തിന്റെ മാറി മാറി വന്ന ഭരണകൂടങ്ങൾ ശ്രമിച്ചിരുന്നു . കോവിഡ് കാലഘട്ടത്തിൽ ആ രീതിയിലെ ശ്രമങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു …..ഇപ്പോഴും ആ ശ്രമം തുടരുന്നു . ഇപ്പോൾ ദുബൈയിൽ നടന്നുകൊണ്ടിരിക്കുന്ന നിക്ഷേപ സംഗമത്തിലും വിവിധ രാജ്യങ്ങളുടെ പട്ടികയിൽ ഒപ്പം ഭാരതത്തിൻറെ പതാകയുടെ താഴത്ത് സ്റ്റേറ്റ് ഓഫ് കേരള എന്ന് കാണപ്പെട്ടതും അത്ഭുതപ്പെടുത്തിയിരുന്നു.
പീപ്പിൾ റിപ്പബ്ലിക് ഓഫ് കേരളയും , ഖേരൾസ്ഥാനും ഇനി നടക്കില്ലെന്ന് ഏതാണ്ട് ഉറപ്പായതോടെ അയൽ സംസ്ഥാനങ്ങളിലെ പ്രാദേശികവാദവും നക്സൽ സ്വാധീനവും ഒന്നിപ്പിച്ചു കൊണ്ട് സുഡാപ്പികൾ പുതിയ പദ്ധതി ഒരുക്കിയതാണ് ചിലയിടങ്ങളിൽ നിന്നും ഈ ദിവസങ്ങളിൽ പുറത്തുവരുന്ന വിഘടന വാദത്തിന്റെ ആശയ പ്രചാരണങ്ങളുടെ പെരുമ്പറകൾ.
ഇംഗ്ലീഷ് വാക്കുകൾ മലയാളത്തിൽ എഴുതി വായിച്ചിട്ടു പോലും വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കാനാവാതെ നമ്മുടെ എംപിമാർ പാർലമെന്റിൽ നാണം കെടുന്ന കാലത്ത് അറബിഭാഷയുടെ പ്രചാരണത്തിനായി കർമ്മപദ്ധതി സ്കൂളുകളിൽ വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്യുമ്പോഴും രാഷ്ട്രഭാഷയായ ഹിന്ദിയെ എന്തുകൊണ്ട് എതിർക്കുന്നു എന്ന് ചോദിച്ചാൽ സൗത്ത് ഇന്ത്യയിൽ പ്രത്യേകിച്ച് തമിഴ്നാട്ടിൽ ഉള്ള ഹിന്ദി വിരോധത്തെ മുതലെടുക്കുകയാണ് ലക്ഷ്യം….ജനങ്ങളുടെ ഇടയിൽ വിഘടനവാദം വളർത്താൻ എല്ലാ വിഷയങ്ങളിലും ഹിന്ദി ബെൽറ്റ് – നോൺ ഹിന്ദി ബെൽറ്റ് ഇവർ സ്ഥിരമായി എടുത്തിടുന്നു.
1948 ൽ കമ്മ്യൂണിസ്റ്റുകാർ നടപ്പാക്കാൻ നോക്കി പരാജയപ്പെട്ടത് ഇപ്പോൾ ഇസ്ലാമിക തീവ്രവാദികൾക്ക് ഒപ്പം ചേർന്ന് വേറൊരു രീതിയിൽ നടപ്പിലാക്കാൻ നോക്കുന്നു.
കർണാടകയിൽ ഉണ്ടായ രാഷ്ട്രീയ മാറ്റം മുതലെടുത്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒരു അച്ചുതണ്ട് രൂപപ്പെടുത്താനാണ് സുഡാപ്പികൾ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്തിരഞ്ഞെടുപ്പിൽ വിജയവും പരാജയവും ഉണ്ടാകും അത് മുതലെടുത്ത് ഇന്ത്യയുടെ പരമാധികാരത്തെ തൊട്ടു കളിക്കാൻ നോക്കിയാൽ, അങ്ങനെ ശ്രമിച്ചവർക്ക് എന്ത് പറ്റിയോ അത് തന്നെ ആകും ദക്ഷിണേന്ത്യൻ വിഘടനവാദികളെയും കാത്തിരിക്കുക.
ക്രിസ്ത്യൻ സമൂഹത്തോട് പറയാനുള്ളത് !!!!
രാജ്യത്ത് നടക്കുന്ന യഥാർത്ഥ കാര്യങ്ങൾ മനസ്സിലാക്കാതെ രാജ്യത്തിന് ഉണ്ടായ മാറ്റം ഉൾക്കൊള്ളാതെ ഇത്തരം വിഘടനവാദ ശ്രമങ്ങളെ അറിഞ്ഞോ അറിയാതെയോ സപ്പോർട്ട് ചെയ്യുകയോ അതിൽ പങ്കാളിയായി മാറുകയോ ചെയ്യരുത് ! കേരളത്തിലോ വിദേശത്തോ നടക്കുന്ന ഇത്തരം ആളുകളുടെ വിവിധ ലേബലുകളിൽ ഉള്ള കല സാംസ്കാരിക പ്രോഗ്രാമുകളിൽ മുന്തിയ ഇനം ഈന്തപ്പഴവും വിമാന ടിക്കറ്റും പോക്കറ്റ് മണിയും കണ്ടു മയങ്ങി പോയി പങ്കെടുക്കുമ്പോൾ അത്തരം പ്രോഗ്രാമുകളുടെയും പുറകിലും നിങ്ങളെ ക്ഷണിച്ചുകൊണ്ട് പോയവരുടെ പുറകിലും ആരാണെന്ന് ഒരുപക്ഷേ നിങ്ങൾക്ക് അറിയാൻ സാധിക്കില്ല.
കുറച്ച് മാമാ മാധ്യമങ്ങളും ഇടതുപക്ഷ ബുദ്ധിജീവികളും കുറെ അന്തംകമ്മികളും , ജയിലിലേക്ക് പോകാതെ ബാക്കിനിൽക്കുന്ന കുറച്ചു സുഡാപ്പികളും പണത്തിലും പെണ്ണിലും ഒരുക്കിയ കെണികളിൽ വീണു കിടക്കുന്ന രാഷ്ട്രീയ ഊളകളും കുറച്ച് മതപുരോഹിതരും കൂടി വിചാരിച്ചാൽ വെട്ടി മുറിക്കാൻ കഴിയുന്നതല്ല ഇന്നത്തെ ഈ ഭാരതം !ഈ വിഘടന വാദത്തിന്റെ അടിത്തറ പാകൽ പല രീതിയിൽ നടക്കും ,അറിഞ്ഞോ അറിയാതെയോ അത്തരം കെണികളിൽ പെടാതിരിക്കാൻ ശ്രമിക്കുക… രാജ്യത്തിനെതിരായുള്ള ഏതുതരം പ്രവർത്തനവും രാജ്യദ്രോഹ പ്രവർത്തനം തന്നെയാണ് അത് ആര് നടത്തിയാലും .
നിയമത്തിനു മുന്നിൽ എല്ലാവരും ഒരുപോലെയാണ് , തെളിവുകൾക്ക് മുന്നിൽ പദവിയോ പ്രായമോ നേരിട്ടുകൊണ്ടിരിക്കുന്ന രോഗങ്ങളും ഒന്നും വില പോകില്ല , ഉപ്പുതന്നവർ വെള്ളം കുടിക്കുക തന്നെ ചെയ്യും.ഇത്തരം ആളുകളുമായി ബന്ധങ്ങൾ സ്ഥാപിക്കുന്നതും സൗഹൃദങ്ങൾ നിലനിർത്തുന്നതും ഇടപാടുകൾ നടത്തുന്നതും സാധാരണ വിശ്വാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അല്ല എന്നത് അറിയാം , കയ്യടികൾക്കും , സ്വാർത്ഥ താല്പര്യങ്ങൾക്കും സ്വാർത്ഥ നേട്ടങ്ങൾക്കുമായി നാളെ ഇത്തരം വിഘടനവാദ പ്രവർത്തനങ്ങളിൽ ഭാഗമാക്കുകയോ അതിൽ ഭാഗമായ ആളുകളുമായി ബന്ധങ്ങൾ സ്ഥാപിക്കുകയോ സൗഹൃദ ഇടപാടുകൾ നടത്തുകയോ ചെയ്തു നാളെ രാജ്യത്തെ അന്വേഷണ ഏജൻസികൾ പൊക്കിക്കൊണ്ടുപോയി ജയിലിൽ അടയ്ക്കുമ്പോൾ , അന്ന് അവർക്കുവേണ്ടി ക്രിസ്ത്യൻ പീഡനം എന്നു പറഞ്ഞു പ്രതിഷേധിക്കുവാനോ തെരുവിൽ ഇറങ്ങുവാൻ ക്രിസ്ത്യാനികളെ കിട്ടില്ല എന്ന് മാത്രം പറഞ്ഞു കൊള്ളുന്നു….. അത് ഡൽഹിയിലെ ജോൺ ദയാൽ ആയാലും ബാംഗ്ലൂരിലെ പീറ്റർ മെച്ചഡോ ആയാലും എറണാകുളത്തെ പോൾ തേലക്കാട് ആയാലും .
ഭാരതത്തിന്റെ പടിഞ്ഞാറും കിഴക്കും വെട്ടിമുറിച്ച് എടുത്തപ്പോൾ അവിടെയും ക്രിസ്ത്യാനികളും ഹിന്ദുക്കളും ഉണ്ടായിരുന്നു എന്നാൽ ഇന്ന് അവശേഷിക്കുന്നവരുടെ അവസ്ഥ എന്താണെന്ന് അറിയുക …..ഈ രാജ്യം ഇങ്ങനെ മതേതര ജനാധിപത്യമായി നിലനിൽക്കുന്നത് കൊണ്ട് മാത്രമാണ് നമുക്ക് ഈ മണ്ണിൽ ഇത്രയെങ്കിലും സ്വസ്ഥമായി ജീവിക്കാൻ കഴിയുന്നത് എന്നുമാത്രം മനസ്സിലാക്കുക.courtesy..news desk ksladwani news.