ഇതാണ് പുതിയ ഭാരതം , ശ്രേഷ്ഠ ഭാരതം , അമൃതകാല ഭാരതം,നരേന്ദ്ര ഭാരതം.
എന്റെ പാർലമെന്റ്..എന്റെ ഭാരതം. സ്വയംപര്യാപ്ത ഭാരതത്തിന്റെ ഉയർച്ചയുടെ സാക്ഷിയായ എന്റ്റെ ഭാരതത്തിന്റെ എന്റെ പാർലമെന്റ് സമുച്ചയം പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിനു സമർപ്പിച്ചു. നീതിയുടെയും ധർമ്മത്തിന്റെയും സദ്ഭരണത്തിന്റെയും പ്രതീകമായ ചെങ്കോൽ പാർലമെന്റിൽ സ്ഥാപിക്കുകയും ചെയ്തു . പുതിയ പാർലമെന്റ് മന്ദിരത്തെ സ്വയംപര്യാപ്ത ഭാരതത്തിന്റെ ഉയർച്ചയുടെ സാക്ഷി എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
എന്നാൽ ഇന്നത്തെ ലൈക്ക് മുഴുവൻ ഈ അത്യപൂർവ ചിത്ര നിമിഷങ്ങൾക്കുള്ളതാണ്. ചരിത്രത്താളുകളിൽ ഈ ചിത്രങ്ങൾ തീർച്ചയായും ആലേഖനം ചെയ്യപ്പെടുന്ന ഒന്നായിരിക്കും.ഇത്തരമൊരു കാഴ്ച നിങ്ങളാരെങ്കിലും പ്രതീക്ഷിച്ചിട്ടുണ്ടോ.. ? ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും കാലങ്ങൾക്ക് ശേഷം ഈ നാട് അതിന്റെ വേരുകൾ തിരിച്ചറിയുകയാണ് , സംസ്കൃതിയെ ആശ്ലേഷിക്കുകയാണ് , പാരമ്പര്യത്തെ നമസ്കരിക്കുകയാണ് . ഇതാണ് പുതിയ ഭാരതം , ശ്രേഷ്ഠ ഭാരതം , അമൃതകാല ഭാരതം, നരേന്ദ്ര ഭാരതം.News Desk Kaladwani News:9037259950