ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി ..മുങ്ങിയ ബോട്ടിലെ മൂന്നു പേരെ രക്ഷപ്പെടുത്തി..

ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി ..മുങ്ങിയ ബോട്ടിലെ മൂന്നു പേരെ രക്ഷപ്പെടുത്തി..

ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി ..മുങ്ങിയ ബോട്ടിലെ മൂന്നു പേരെ രക്ഷപ്പെടുത്തി..

ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി.ബോട്ടിലുണ്ടായിരുന്ന മൂന്നുപേരെ രക്ഷപ്പെടുത്തി .ആലപ്പുഴ പുളിങ്കുന്നിലാണ് അപകടം.റിലാക്‌സ് കേരള’ എന്ന ബോട്ടാണ് മുങ്ങിയത്. അപകടസമയത്ത് മൂന്ന് യാത്രക്കാര്‍ ബോട്ടില്‍ ഉണ്ടായിരുന്നു. ബോട്ട് മുങ്ങിത്താഴുന്നതിന് മുന്‍പ് മറ്റ് ബോട്ടുകളിലെത്തിയവര്‍ യാത്രക്കാരെ രക്ഷിക്കുകയായിരുന്നു.

കായലില്‍ സ്ഥാപിച്ചിരുന്ന ഒരു കുറ്റിയില്‍ ഇടിച്ച്‌ ബോട്ടിന്റെ അടിപ്പലക തകരുകയായിരുന്നു തുടര്‍ന്ന് ഇതിലൂടെ വെള്ളം അകത്ത് കയറിയതാണ് ബോട്ട് മുങ്ങാന്‍ കാരണമായത് എന്നാണ് വിവരം. ചാണ്ടി ഫിലിപ്പ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ബോട്ടാണ് അപകടത്തില്‍ പെട്ടത്. അനസ് എന്ന മറ്റൊരു വ്യക്തി ഈ ബോട്ട് ലീസിനെടുത്ത് ഉപയോഗിക്കുകയായിരുന്നു. നിയമസാധുതയുള്ള ഒരു രേഖയും ബോട്ടിലുണ്ടായിരുന്നില്ല. ബോട്ടിന്റെ രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞ ശേഷം പുതിക്കിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.

താനൂർ ബോട്ടപകടത്തിനു ശേഷവും സർക്കാർ അനാസ്ഥ തുടരുന്നതായിട്ടാണെന്ന് ഈ അപകടം ചൂണ്ടിക്കാട്ടുന്നത് .news desk kaladwani news ..9037259950: