പ്രധാനമന്ത്രി ട്രെയിൻ അപകടസ്ഥലത്തേക്ക്:

പ്രധാനമന്ത്രി ട്രെയിൻ അപകടസ്ഥലത്തേക്ക്:

പ്രധാനമന്ത്രി ട്രെയിൻ അപകടസ്ഥലത്തേക്ക്:

ബാലാസോർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഒഡീഷയിലെ അപകടസ്ഥലത്തേയ്ക്ക്. വിവിധ ആശുപത്രിക ളിൽ ചികിത്സയിൽ കഴിയുന്നവരെയും അദ്ദേഹം സന്ദർശിക്കുമെന്നും അടുത്ത വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. അൽപ്പസമയം മുൻപ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായി അദ്ദേഹം ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം, ചികിത്സ തുടങ്ങീ അപകടവുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രധാനമന്ത്രിയുമായി ഉദ്യോഗസ്ഥർ ചർച്ച ചെയ്യും.പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സമീപജില്ലകളിലുള്ള ആശുപത്രികളിലടക്കം ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്ന് എൻഡിആർഎഫ് യൂണിറ്റുകൾ, നാല് ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സ് യൂണിറ്റുകൾ, 15ലധികം അഗ്നിരക്ഷാസേനാ യൂണിറ്റുകൾ, വിദഗ്ധ ഡോക്ടർമാർ,പോലീസ് ഉദ്യോഗസ്ഥർ, ആംബുലൻസുകൾ തുടങ്ങിയവ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി അപകടസ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് പറഞ്ഞു. കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവും അപകടസ്ഥലത്ത് തന്നെ തുടരുകയാണ്.News Desk Kaladwani news ..9037259950.