രാജ്യ വിരുദ്ധതയുമായി നടക്കുന്ന രാഹുൽ ഗാന്ധിയെ രാജ്യത്ത് നിന്ന് പുറത്താക്കണം; പ്രഗ്യ ഠാക്കൂർ:
ന്യൂഡൽഹി : ഇന്ത്യയെയും ഇന്ത്യയിലെ ജനങ്ങളെയും നാണംകെടുത്തുന്ന രാഹുൽ ഗാന്ധിയെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ബിജെപി എംപി പ്രഗ്യ ഠാക്കൂർ. രാഹുൽ ഗാന്ധിക്ക് ഒരിക്കലുമൊരു രാജ്യസ്നേഹിയാകാൻ സാധിക്കില്ലെന്ന് എടുത്തുപറഞ്ഞ പ്രഗ്യ ഠാക്കൂർ രാഷ്ട്രീയത്തിൽ രാഹുലിന് ഇനിയൊരു അവസരം നൽകരുതെന്നും പറഞ്ഞു .
രാഹുൽ ഗാന്ധി വിദേശ രാജ്യങ്ങളിൽ പോയി ഇന്ത്യയിലെ ജനങ്ങളെ അപമാനിക്കുകയാണ് ചെയ്യുന്നത്. പാർലമെന്റിൽ സംസാരിക്കാൻ പോലും അവസരം ലഭിക്കുന്നില്ലെന്ന തരത്തിലുള്ള അയാൾ നടത്തുന്നത്. ഇതിനേക്കാൾ വലിയ നാണക്കേടില്ല. രാഹുൽ ഗാന്ധിക്ക് ഇനിയൊരു അവസരം നൽകരുതെന്നും, ഉടൻ രാജ്യത്ത് നിന്ന് പുറത്താക്കണമെന്നും ബിജെപി നേതാവ് പറഞ്ഞു.
സ്വന്തം നാടിനെ സ്നേഹിക്കുന്നില്ലെന്ന് രാഹുൽ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. കോൺഗ്രസിന്റെ അവസാനം അടുത്തിരി ക്കുകയാണെന്നും അതുകൊണ്ട് തന്നെ അവരുടെയെല്ലാം മനസും ദുഷിച്ചിരിക്കുകയാണെന്നും പ്രഗ്യ ഠാക്കൂർ കൂട്ടിച്ചേർത്തു.News Desk Kaladwaninews. 9037259950.