നീണ്ട സേവനത്തിന്റെ പര്യവസാനം ; ഭാരത വ്യോമസേനയിൽ നിന്നും വിടപറഞ്ഞ് മിഗ് -21 യുദ്ധ വിമാനങ്ങൾ:
ജയ്പുർ : 60 വിവർഷത്തെ നീണ്ട സേവനത്തിനു ശേഷം മിഗ് -21 ബൈസണ്‍ യുദ്ധ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയോട് വിട പറഞ്ഞു. രാജസ്ഥാനിലെ ബാര്‍മറിലെ ഉത്തര്ലായ് പട്ടണത്തിന് മുകളിലൂടെ വ്യോമസേനയുടെ നാലാം നമ്പര്‍ സൈനികവ്യൂഹമായ മിഗ്-21 ബൈസണ്‍ യുദ്ധവിമാനം അവസാന പറക്കല്‍ നടത്തി. മിഗ്-21 ബൈസണും SU-30 എംകെഐയും ഒന്നിച്ചാണ് പറന്നത്.
കരസേന, നാവികസേന, വ്യോമസേന ഉദ്യോഗസ്ഥർ പങ്കെടുത്ത ചടങ്ങിലാണ് മിഗ്-21 അവസാന പറക്കൽ നടത്തിയത്.വിടപറയുന്ന മിഗ്-21 വിമാനങ്ങൾക്ക് പകരമായി സുഖോയ്-30 എംകെഐ വിമാനങ്ങളായിരിക്കും ഇനി വ്യോമസേനയ്ക്ക് കരുത്ത് പകരുക.
റഷ്യൻ നിർമ്മിതമായ ഈ യുദ്ധവിമാനം 60 വർഷം നീണ്ട സേവനമാണ് അവസാനിപ്പിക്കുന്നത്. കാലപ്പഴക്കവും ഇടയ്ക്കിടെ ഉണ്ടായ ചില അപകടങ്ങളും എല്ലാം ആണ് മിഗ്-21 വിമാനങ്ങൾ മാറ്റി സ്ഥാപിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. സ്വദേശിവൽക്കരണത്തിനായുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് മിഗ്-21 സ്ക്വാഡ്രണുകളുടെ ഉപയോഗം വ്യോമസേന അവസാനിപ്പിക്കുന്നത്.News desk kaladwani news..9037259950.