ഇന്ത്യൻ പാർലമെന്റിലെ പ്രഗത്ഭനായ കേരളത്തിൽ നിന്നുള്ള ഒരേ ഒരു എം പി എൻ കെ പ്രേമചന്ദ്രൻ:

ഇന്ത്യൻ പാർലമെന്റിലെ പ്രഗത്ഭനായ കേരളത്തിൽ നിന്നുള്ള ഒരേ ഒരു എം പി എൻ കെ പ്രേമചന്ദ്രൻ:

ഇന്ത്യൻ പാർലമെന്റിലെ പ്രഗത്ഭനായ കേരളത്തിൽ നിന്നുള്ള ഒരേ ഒരു എം പി എൻ കെ പ്രേമചന്ദ്രൻ:

ഇന്ത്യൻ പാർലമെന്റിൽ കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുകയും, ബില്ലുകൾ കൊണ്ടുവരികയും, പാർലമെന്റിൽ നടക്കുന്ന ചർച്ചകളിൽ കൃത്യമായി പങ്കെടുത്ത് ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമായ പ്രസംഗങ്ങൾ നടത്തുകയും ചെയ്യുന്ന കേരളത്തിൽ നിന്നുള്ള ഒരേ ഒരു എം പി.എൻ കെ പ്രേമചന്ദ്രൻ ആണ്.
അത്തരം ആളുകൾ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടും. രാഷ്ട്രീയ വ്യത്യാസം മാറ്റിവെച്ച് പ്രധാനമന്ത്രി ഉൾപ്പെടെ ഉള്ളവർ അവർക്ക് വേണ്ട പരിഗണനയും നൽകും. അത് ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർ പിന്തുടരുന്ന കീഴ്‌വഴക്കം ആണ്.
അതാണ് ഇന്നലെ പാർലമെന്റ് ക്യാന്റീനിൽ ഇന്ത്യൻ പ്രധാനമന്ത്രിക്ക്‌ ഒപ്പം ഭക്ഷണം കഴിക്കാൻ എൻ കെ പ്രേമചന്ദ്രന് ക്ഷണം ലഭിച്ചത്.

അതിലും ദുഷിച്ച രാഷ്ട്രീയം കണ്ട് അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കുന്നത് കാണുമ്പോൾ ഒന്നുറപ്പാണ്, വരുന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഭൂരിപക്ഷം കൂടുകയേ ഉള്ളൂ.ഇനി അദ്ദേഹത്തെ തെറിവിളിക്കാൻ മുന്നിൽ നിൽക്കുന്ന വാണങ്ങളെ നോക്കൂ.. അഴിഞ്ഞ മുണ്ട് മുറുക്കി ഉടുക്കാൻ പോലും പാർലമെന്റ് സീറ്റിൽ നിന്ന് എഴുന്നേൽക്കാത്ത കുറെ എണ്ണം..!വേറെ ചിലർ ആകട്ടെ, പാർലമെന്റിൽ വാ പൊളിച്ചാൽ ഇന്ത്യയിൽ എമ്പാടും ഉള്ള ട്രോളൻമാർക്ക് ചാകര ആണ്.. റഹീമിന്റെയും, പ്രതാപന്റെയുമൊക്കെ പാർലമെന്റ് പ്രസംഗങ്ങൾ,ടെൻഷൻ കുറയ്ക്കാൻ സഹായകം ആണെന്ന് ആരോഗ്യ വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്…!വേറൊരു സ്വയം പ്രഖ്യാപിത ബുദ്ധിജീവി ഉണ്ടല്ലോ, പൊട്ടാസ്..! അയാൾ വാ പൊളിക്കുന്നത് തന്നെ ഭക്ഷണം കഴിക്കാനും, കള്ളം പറയാനും ആണ്. പാർലമെന്റിൽ തള്ളി അങ്ങ് വരുമ്പോൾ കേന്ദ്ര മന്ത്രിമാർ പൊട്ടാസിനെ വലിച്ച് കീറി ഒട്ടിക്കുന്നത് സ്ഥിരം കാഴ്ചയും ആണ്. എത്ര നാറിയാലും ഉളുപ്പ് ഇല്ലാതെ ചിരിച്ചോണ്ട് നിന്നോളും…കനൽ തരിക്ക്‌ ആണെങ്കിൽ കോൺസ്ട്ടിട്യൂഷനും, കോൺസ്ട്ടിപേഷനും തമ്മിൽ വ്യത്യാസം ഉണ്ടെന്ന് പോലും അറിയില്ല…!

ഇങ്ങനെയുള്ള വാഴകൾ പാർലമെന്റിൽ എന്തെങ്കിലും പറഞ്ഞാൽ, അതിന് താഴെ വരുന്ന സ്ഥിരം കമെന്റ് ഇതാണ് ‘ സാക്ഷരതയും വിദ്യാഭ്യാസവുമായി ബന്ധമില്ല’…
അങ്ങനെയുള്ള കുറെ വാഴകൾക്ക് ഇടയിൽ ദേശീയ ശ്രദ്ധ നേടുന്ന രീതിയിൽ പാർലമെന്റിൽ ബില്ലുകൾ അവതരിപ്പിക്കാനും, കൃത്യമായി പഠിച്ച് വിഷയങ്ങൾ ഉന്നയിക്കാനും ഒക്കെ കഴിയുന്ന ഒരാൾ എന്ന നിലയിൽ എൻ കെ പ്രേമചന്ദ്രനോട് കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും ബഹുമാനം ഉണ്ട്.അതേസമയം ഇവിടെ നിന്ന് പോയ വാഴക്കൾക്കോ, അസൂയയും. അതാണ് ഇപ്പോൾ എൻ കെ പ്രേമചന്ദ്രന് നേരെ നടക്കുന്ന ആക്രമണം.എന്തായാലും കൊല്ലം ലോകസഭ സീറ്റിൽ ആര് ജയിക്കും എന്ന് ഇനി ആലോചിക്കേണ്ട. എൻ കെ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം എത്ര ആകും എന്ന് നോക്കിയാൽ മതി…എൻ കെ പ്രേമചന്ദ്രന്റെ ഭൂരിപക്ഷം കൂട്ടാൻ ‘പരനാറി’ ഇത്തവണ എന്താണാവോ ചെയ്യുക…courtesy..Jithin K Jacob , Kaladwani news ..8921945001