കേജ്രിവാൾ രാജ്യദ്രോഹികളുടെ രാജാവ് …കെ. വി. രാജശേഖരൻ:
സോണിയയും രാഹുലും പിണറായിയും ഒന്നിച്ചു ചേർന്ന അഴിമതിപക്ഷ മുന്നണിയൂടെ (ഐഎൻഡി അയ്യേ) ‘ഗ്ലാമർതാരം’ അരവിന്ദ് കേജ്രിവാൾ അഴികൾക്കുള്ളിലായതോടെ ഭാരതം കേട്ടുകൊണ്ടിരിക്കുന്നത് ദേശവിരുദ്ധ രാഷ്ടീയ ബന്ധങ്ങളുടെ ഞെട്ടിപ്പിക്കുന്ന കഥകളാണ്. പോക്കറ്റടിക്ക് പിടിക്കപ്പെട്ട കുറ്റക്കാരൻ കസ്റ്റഡിയിലാകുമ്പോൾ അയാൾ അതിന് മുമ്പ് നടത്തിയിട്ടുള്ള ഭവനഭേദനങ്ങളും കൊലപാതകങ്ങളും വരെ തെളിയിക്കപ്പെടുന്നതിന് ഇടയാകാറുണ്ടല്ലോ? അതിന് സമാനമായ വിവരങ്ങളാണ് ദില്ലി മുഖ്യമന്ത്രി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡയിലായശേഷം പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
അർബൻ നക്സലുകളുമായുള്ള കേജ്രിവാളിന്റെ ബന്ധം രഹസ്യമായിരുന്നില്ല. മതപരിവർത്തന വാദികളുമായുള്ള ബന്ധവും പ്രകടമായിരുന്നു. ഇസ്ലാമിക തീവ്രവാദികളുമായുള്ള ചങ്ങാത്തം നാടാകെ പാട്ടായിരുന്നു. ഖാലിസ്ഥാനികളുമായുള്ള ആം ആദ്മി പാർട്ടിയുടെ കൂട്ടുകെട്ടും പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. അത്തരം ഭാരതവിരുദ്ധ ശക്തികൾ തരപ്പെടുത്തിയ നോട്ടിന്റെയും വോട്ടിന്റെയും ബലത്തിലാണ് അരവിന്ദ് കേജ്രിവാൾ ആദ്യം ദില്ലിയുടെയും പിന്നീട് പഞ്ചാബിന്റെയും ഭരണം പിടിച്ചതെന്നതും നിഷ്പക്ഷ രാഷ്ട്രീയനിരീക്ഷകരുൾപ്പടെ ശ്രദ്ധിച്ചു കഴിഞ്ഞിരുന്നു.
ലഡാക്കിൽ കടന്നുകയറ്റത്തിന് മുതിർന്ന ചൈനാക്കാരുടെ കഴുത്തൊടിച്ചുവിട്ടപ്പോഴും, ഉറിയിലും പുൽവാമയിലുമൊക്കെ നടന്ന പാക്ക് കടന്നാക്രമണങ്ങൾക്ക് കാലം മറക്കാത്ത തിരിച്ചടി നൽകിയപ്പോഴുമൊക്കെ.. ഭാരതത്തോട് ഇടഞ്ഞു നിൽക്കുകയും ശത്രുരാജ്യങ്ങളുടെ കള്ളപ്രചരണങ്ങൾക്ക് കൂട്ടുനിൽക്കുകയും ചെയ്ത രാഹുൽ ഗണ്ടിയുടെയും സീതാറാം യച്ചൂരിയുടെയും ഒപ്പത്തിനൊപ്പമായിരുന്നു അരവിന്ദ് കേജ്രിവാളെന്നതും ദേശസ്നേഹികൾ തിരിച്ചറിഞ്ഞതാണ്. പക്ഷേ അത്തരം വസ്തുതകളൊക്കെ കേജ്രിവാളെന്ന രാഷ്ടീയനേതാവ് താത്കാലികനേട്ടത്തിനു പുറത്തെടുത്ത അവസരവാദ നിലപാടുകളാണെന്നാണ് പൊതുജനം ധരിച്ചുപോന്നിരുന്നത്. പക്ഷേ ഖാലിസ്ഥാൻ വിഘടനവാദികളിൽ നിന്ന് ആം ആദ്മി പാർട്ടിയിലേക്കും അരവിന്ദ് കേജ്രിവാളിലേക്കും പണമൊഴുകിയെന്ന വാർത്തകൾ അടുത്ത ദിവസങ്ങളിൽ പുറത്തുവന്നതോടെ ഭാരതം അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ്.
https://youtube.com/shorts/vco5hYAs98g
കാനഡയും അമേരിക്കയും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭാരതവിരുദ്ധ ഖാലിസ്ഥാൻ ഭീകരവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂൻ അയാളുടെ വീഡിയോ സന്ദേശത്തിലൂടെ അവകാശപ്പെടുന്നത് 2014നും 2022നും ഇടയ്ക്ക് അവരുടെ ഗ്രൂപ്പുകളിൽ നിന്ന് അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാർട്ടി 16 മില്യൺ ഡോളർ (ഏകദേശം 133.54 കോടി രൂപ) കൈപ്പറ്റിയതായിട്ടാണ്. കാനഡയിലും അമേരിക്കയിലും ഇരട്ട പൗരത്വമുള്ള ഇന്ത്യൻ വംശജനായ പന്നൂൻ ഖാലിസ്ഥാൻ വിഘടനവാദികളുടെ ‘സിഖ് ഫോർ ജസ്റ്റിസ്’ എന്ന സംഘടനയുടെ നേതാവാണ്. 2014ൽ ന്യൂയോർക്കിലെ റിച്ച്‌മണ്ട് ഹില്ലിലുള്ള ഗുരുദ്വാരയിൽ കെജ്‌രിവാളും ഖാലിസ്ഥാൻ അനുകൂല സിഖുകാരും കൂടിക്കാഴ്‌ച നടത്തിയെന്നാണ് അയാൾ ഇപ്പോൾ പുറത്തുകൊണ്ടുവരുന്നത്. ഖാലിസ്ഥാനികൾ നൽകുന്ന പണത്തിനു പകരമായി 1993-ലെ ഡൽഹി ബോംബ് സ്‌ഫോടനക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രൊഫസ്സർ ദേവീന്ദർ പാൽ സിംഗ് ഭുള്ളറിനെ മോചിപ്പിക്കാമെന്നതുൾപ്പടെ പല വാഗ്ദാനങ്ങളും കേജ്രിവാൾ പക്ഷം നൽകിയിയിട്ടുണ്ടായിരുന്നുപോലും! ആ സ്ഫോടനത്തിൽ ഒമ്പത് പേരായിരുന്നു കൊല്ലപ്പെട്ടത്; പരിക്കേറ്റവർ 31 പേരും! അതിന് വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട ഭുള്ളറിന് സുപ്രീം കോടതിയടെ ഇടപെടൽ കൊണ്ടുമാത്രമാണ് ശിക്ഷ ജീപര്യന്തതടവായി കുറച്ചുകിട്ടിയത്.
ഈ വർഷം ജനുവരിയിലും, കേജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും യുഎസിലെയും കാനഡയിലെയും ഖാലിസ്ഥാൻ അനുകൂലികളിൽ നിന്ന് 6 മില്യൺ ഡോളർ സംഭാവനയായി സ്വീകരിച്ചതായി ഗുർപത്വന്ത് സിംഗ് പന്നൂൻ വിളിച്ചു പറഞ്ഞിരുന്നു. നേരത്തെ നൽകിയിരുന്ന വാക്കുകൾ പാലിക്കാതിരുന്നതും രാജ്പുര നിവാസികളായ ജഗദീഷ് സിംഗ്, മഞ്ജീത് സിംഗ്, ദേവീന്ദർ സിംഗ് എന്നിവരെ പഞ്ചാബ് പോലീസിൻ്റെ സ്റ്റേറ്റ് സ്പെഷ്യൽ ഓപ്പറേഷൻ സെൽ അറസ്റ്റ് ചെയ്തതുമാണ് അയാളെ കേജ്രിവാളിനെതിരെ, ശബ്ദമുയർത്തി, പ്രസ്ഥാവനയിറക്കാൻ പ്രകോപിപ്പിച്ചത്.. തൊട്ടടുത്ത മാസം ഫെബ്രുവരിക്കുള്ളിൽ തങ്ങൾ നിർദ്ദേശിച്ച ഖാലിസ്ഥാനികളെ വിട്ടയച്ചില്ലെങ്കിൽ ഗുരതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ഭീഷണിയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും പഞ്ചാബ് മുഖ്യമന്ത്രി ഭഗവത്സിംഗ് മാനിനും, ഖാലിസ്ഥാൻ ഭീകരവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂൻ, അന്ന്, നൽകിയിരുന്നു.
ഇവിടെയൊരു ചോദ്യം ഉയരാം; പന്നൂൻ നൽകിയ വീഡിയോ സന്ദേശം മാത്രം ഉയർത്തിക്കാട്ടി കേജ്രിവാളിനെയും ആംആദ്മി പാർട്ടിയെയും ഖാലിസ്ഥാൻ വിഘടനവാദികളുമായുള്ള ബന്ധത്തിന്റെ പേരിൽ ചോദ്യം ചെയ്യണമോയെന്നതാണത്. സംശയങ്ങുളും ആരോപണങ്ങളും ചോദ്യങ്ങളും ഉയർത്തുന്നതിന് ആ സന്ദേശങ്ങൾ ആവശ്യത്തിലധികമാണെന്നതാണ് അതിനുള്ള ഉത്തരം. പക്ഷേ ഇക്കാര്യത്തിൽ, ജയിലിലായ ഖാലിസ്ഥാൻ വാദികളെ വിമോചിപ്പിക്കുന്നതുൾപ്പടെയുള്ള ആവശ്യങ്ങളുമായി നിരാഹാരസമരം നടത്തിയ ഭായ് ഇഖ്ബാൽ സിംഗിന് മുഖ്യമന്ത്രി കേജ്രിവാൾ അയച്ച ഒരു കത്ത് കൃത്യമായ തെളിവുകൾക്കുള്ള കൂടുതൽ സൂചനകൾ നൽകൂന്നു. അതോടെ അദ്ദേഹത്തിന്റെ ഖാലിസ്ഥാൻ വാദികളുമായുള്ള ബന്ധം മറനീക്കി പുറത്തുവരുന്നു. ദില്ലി മൂഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഒപ്പിട്ടയച്ച കത്തിനെ ഇങ്ങനെ പരിഭാഷപ്പെടുത്താം:
പ്രിയപ്പെട്ട ഇഖ്ബാൽ സിംഗ്ജീ,
വ്യത്യസ്ഥ കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, വിവിധ വിഷയങ്ങളിൽ സിഖ് സമുദായത്തിന് ന്യായം ആവശ്യപ്പെട്ടുകൊണ്ട് അങ്ങ് നിരാഹാരസമരത്തിലാണെന്ന് ഞാൻ മനസ്സിലാക്കിയിരിക്കുന്നു. ഞങ്ങളുടെ സർക്കാർ (നിങ്ങളോട്) അനുഭാവമുള്ളതാണ്; പൂർണ്ണമായ നീതി ലഭിക്കാൻ വേണ്ടതെല്ലാം ചെയ്യും. പക്ഷേ, ഉൾക്കൊള്ളുന്ന വിഷയങ്ങൾ ബഹുതല സ്പർശിയായതുകൊണ്ട് പലതലങ്ങളിൽ കൂടെ കടന്നു പോകേണ്ടതുണ്ട്. അതിവേഗം പരിഹാരം കണ്ടെത്തുവാൻ ഞങ്ങൾ പരിശ്രമിക്കും.
പ്രോഫസ്സർ ഭുള്ളറുടെ വിമോചനം സംബന്ധിച്ച ശുപാർശ രാഷ്ട്രപതിക്ക് നൽകി കഴിഞ്ഞിരിക്കുന്നു. പ്രത്യേക അന്വേഷണസംഘം (എസ്സ്.ഐ.ടി.) രൂപീകരിക്കുന്നതുൾപ്പടെയുള്ള മറ്റു വിഷയങ്ങളിൽ അനുഭാവപൂർവ്വവും സമയബന്ധിതവുമായ പരിഹാരം പരിഗണിച്ചുകൊണ്ടിരിക്കുകയാണ്.
വിശ്വസ്തയോടെ,
ഒപ്പ്
അരവിന്ദ് കേജ്രിവാൾ
ദില്ലി മുഖ്യമന്ത്രി
ഖാലിസ്ഥാൻ ഭീകരവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂൻ അയാളുടെ വീഡിയോ സന്ദേശത്തോടൊപ്പം, ഇഖ്ബാൽ സിംഗിന് .. കേജ്രിവാൾ മുഖ്യമന്ത്രിയെന്ന നിലയിലയച്ച മൂകളിൽ പ്തിപാദിച്ച കത്തും കൂടി ചേർത്തു വായിക്കുമ്പോൾ പൊതുജനത്തിന്റെ മുമ്പിൽ ആം ആദ്മി പാർട്ടിയും ഖാലിസ്ഥാൻ ഭീകരവാദികളുമായുള്ള ബന്ധം പ്രകടമാകുന്നു. പഞ്ചാബ് തിരഞ്ഞെടുപ്പുകളിലും മറ്റും പൊതു സമ്പർക്കത്തിനിറങ്ങിയിരുന്ന കേജ്രിവാളുൾപ്പടെയുള്ള നേതാക്കളെയും കാര്യകർത്താക്കളെയും അണിയിച്ചിരുന്ന സിഖ് തലപ്പാവുകളുടെ നിറം ഖാലിസ്ഥാനികൾ തിരിച്ചറിയൽ അടയാളമായി സ്വകരിച്ചിട്ടുള്ള മഞ്ഞയായിരുന്നെന്നതും ഇക്കാര്യത്തിൽ പരിഗണിക്കപ്പെടേണ്ടതാണ്.
തങ്ങൾ അധികാരത്തിൽ വന്നാൽ ദേവീന്ദർ പാൽ സിംഗ് ഭുള്ളറെ മോചിപ്പിക്കാമെന്നതുൾപ്പടെ കേജ്രിവാൾ നൽകിയ വാഗ്ദാനങ്ങൾ അദ്ദേഹത്തിന് മുഖ്യമന്ത്രിയായിട്ടും പാലിക്കാൻ കഴിഞ്ഞില്ല. എന്നുമാത്രമല്ല, ഭീകരവാദി അമൃത് പാൽ സിംഗ് അറസ്റ്റു ചെയ്യപ്പെട്ട്, പഞ്ചാബിൽ നിന്ന് ദൂരെ ആസ്സാമിലെ ദിബ്രുഗഡ്ഢിൽ ജയിലിലടക്കപ്പെടുകയും ഉണ്ടായി. ഖാലിസ്ഥാനികൾക്കെതിരെ പഞ്ചാബിലെ ആംആദ്മി സർക്കാർ തന്നെ ചില നടപടികൾ സ്വീകരിക്കുന്ന സംഭവങ്ങളുമുണ്ടായി. അതൊക്കെ രണ്ടു കൂട്ടരും തമ്മിലുള്ള കൊടുക്കൽ വാങ്ങലുൾപ്പടെയുള്ള ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തി. ആ പശ്ചാത്തലത്തിലാണ് പന്നൂൻ പരസ്യ പ്രസ്ഥാവനയുമായി പുറത്തുവന്നത്. അതിനൊക്കെ സമാന്തരമായി അഴിമതിയുടെയും അനധികൃത പണമിടപാടുകളുടെയും പേരിൽ മുഖ്യമന്ത്രി കേജ്രിവാൾ ഭാരതീയ കുറ്റാന്വേഷണ ഏജൻസികളുടെ നടപടികൾക്ക് വിധേയനാകൂകയും ചെയ്തു. കൂട്ടു പ്രതികളായ ഉപമുഖ്യമന്ത്രി മനീഷ് ശിശോദിയയും മറ്റും കസ്റ്റഡിയിലായശേഷം കേജ്രിവാളിന്റേതാണ് അടുത്ത ഊഴം എന്നത് വ്യക്തമായപ്പോളാണ് ഖാലിസ്ഥാൻ വാദിനേതാവ് പന്നൂൻ കൊടുത്ത കാശിന്റെ കണക്കു ചോദിക്കാൻ തുടങ്ങിയത്.
ഒരുപക്ഷേ, അത്തരം ഒരു സാഹചര്യത്തിൽ, ഖാലിസ്ഥാൻ പക്ഷത്തെ തണൂപ്പിക്കാൻ വേണ്ടിയായിരുന്നിരിക്കാം പാർട്ടിയുടെ രാജ്യസഭാ അംഗം രാഘവ് ഛദ്ദയെ ലണ്ടനിലേക്ക് പറഞ്ഞുവിട്ടത്. രാഘവ്, അവിടെ ചെന്ന് ഖാലിസ്ഥാൻ പക്ഷപാതിയായ ബ്രിട്ടീഷ് പാർലമെന്റംഗമായ പ്രീത് കൗർ ഗില്ലിനെ സന്ദർശിച്ചത് പൊതുസമൃഹത്തിന്റെ ശ്രദ്ധയിലെത്തിയിട്ടുണ്ട്. ലണ്ടനിലെയും ഫ്രാൻസിലെയും ജർമ്മനിയിലെയും ഖാലിസ്ഥാനി കൂട്ടായ്മകളുടെ ഒരു വക്താവായിരുന്നു പ്രീത് കൗർ ഗിൽ. കേജ്രിവാൾ അറസ്റ്റിലാകുന്ന അനിവാര്യ സാഹചര്യത്തിൽ, ഖാലിസ്ഥാൻ തീവ്രവാദികൾക്ക് ആംആദ്മിയോടുണ്ടായ പരാതി, കൂടുതൽ ആളിക്കത്തിക്കാതെ തണുപ്പിച്ചെടുക്കകയായിരുന്നോ കൂടിക്കാഴ്ചയുടെ അജണ്ട എന്നത് അന്വേഷിക്കേണ്ടതുണ്ട്. അതിലുപരിയായി ഇതുവരെ വാക്കു പറഞ്ഞതു പോലെ ഭീകരവാദികളെ സഹായിക്കാനാകാഞ്ഞതിനു കാരണം നരേന്ദ്ര മോദി കേന്ദ്രഭരണത്തിലായതുകൊണ്ട് അനങ്ങാൻ വയ്യാത്ത സാഹചര്യം നിലനിൽക്കുന്നതുകൊണ്ടാണെന്ന ന്യായം ഖാലിസ്ഥാനികളെ പറഞ്ഞു ബോദ്ധ്യപ്പെടുത്താനുള്ള ദൗത്യവും രാഘവ് ഛദ്ദയെ, കേജ്രിവാൾ ഏൽപ്പിച്ചിട്ടുണ്ടാകണം. 2024 തിരഞ്ഞെടുപ്പ് അടുത്തതോടെ ഞങ്ങൾ രാഹുലിനെയും സീതാറാം യച്ചൂരിയെയും ഇസ്ലാമിക/കൃസ്ത്യൻ വർഗീയ കക്ഷികളെയും ഒന്നിച്ച് ചേർത്ത് ഐഎൻഡി അയ്യേ മുന്നണിയായി മോദിയെ മാറ്റി അധികാരം പിടിച്ചെടുക്കാൻ നീങ്ങുകയാണെന്നും കുറച്ചു പണം കൂടി തന്നാൽ ഞങ്ങൾക്ക് ലക്ഷ്യം നേടാനും നിങ്ങൾക്ക് ഭരണമാറ്റത്തിനുശേഷം വേണ്ടതൊക്കെ ചെയ്ത് തരാനും വഴിയൊരുങ്ങും എന്നൊക്കെ അവതരിപ്പിച്ച് ഒരു പുതിയ കച്ചവട സാദ്ധ്യത തേടാനും ഛദ്ദയ്ക്ക് നിർദ്ദേശം കൊടുത്തിട്ടുണ്ടാകാം. അതല്ലാതെ നേത്ര ചികിത്സയ്ക്കും ശസ്ത്രക്രിയക്കുമൊക്ക വിദഗ്ധ സേവനങ്ങൾ ദില്ലിയിൽ വിശേഷിച്ചും ഭാരതത്തിൽ പൊതുവെയും ലഭ്യമാണെന്നത് വസ്തുതയായിരിക്കെ ചികിത്സയ്ക്കെന്നൊരു കാരണം പറഞ്ഞ്, തിരഞ്ഞെടുപ്പ് തിരക്കിനിടയിൽ, ആം ആദ്മി പാർട്ടിയിലെ ഏറ്റവും പ്രമൂഖനായ നേതാവിനെ വിദേശത്തേക്ക് അരവിന്ദ് കേജ്രിവാൾ പറഞ്ഞയക്കുക യില്ലായിരുന്നു. (അതിനിടയിൽ, കേംബ്രിഡ്ജ് യൂണിവേഴ്സ്റ്റിയിൽ പ്രഭാഷണത്തിന് വിളിച്ചൂയെന്ന പച്ചക്കള്ളം പ്രചരിപ്പിച്ചിട്ട്, ജോഡോയാത്രയെ ഇടയ്ക്ക് നിർത്തിവെച്ച് ഒരു ഒളിച്ചോട്ടം രാഹുൽ ഗാന്ധി, അങ്ങോട്ട് നടത്തിയത് രാഘവ് അവിടെയെത്തിയതിന് തൊട്ടൂ മുമ്പായിരുന്നെന്നതും ശ്രദ്ധിക്കാതെ പോകെണ്ട.)
ഏതായാലും അരവിന്ദ് കേജ്രിവാൾ അന്വേഷണത്തിന് വിധേയമാകേണ്ടത് കേവലം ലിക്വർഗേറ്റ്, ജൽ ബോർഡ്, ശീശ്മഹൾ അഴിമതികളുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റങ്ങൾക്ക് മാത്രല്ലെന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ ഉയർത്തുന്ന വെല്ലുവിളി. രാജ്യതാത്പര്യങ്ങൾ ബലികഴിച്ച് ശത്രു പക്ഷത്തിന് സഹായം ചെയ്യുന്ന കാര്യത്തിൽ അദ്ദേഹം എത്രമാത്രം തരംതാഴ്ന്ന നിലവാരത്തിലേക്ക് വീണുപോയിട്ടുണ്ടെന്നതും ഗൗരവപൂർവ്വമുള്ള അന്വേഷണത്തിന് വിധേയമാകേണ്ടതുണ്ട്.News Desk Kaladwani News..8921945001.courtesy .KV. Rajasekharan: