രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി:
ഓപ്പറേഷൻ സിന്ദൂർ ന്റെ ന്റെ വിജയം തെളിവുകള്‍ നിരത്തി കര-വ്യോമ-നാവികസേനാ ഉന്നതോദ്യോഗസ്ഥർ രണ്ട് തവണ വിശദമായ വാർത്താ സമ്മേളനം നടത്തി .അത് കഴിഞ്ഞായിരുന്നു രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്.
പ്രധാനമന്ത്രിയുടെ ഓരോ വാക്കുകളും കൃത്യമായ മുന്നറിയിപ്പും, മൂർച്ച ഉള്ളതും ആയിരുന്നു.
“ഭീകരതയും ചർച്ചകളും ഒരുമിച്ച് പോകില്ല, ഭീകരതയും വ്യാപാരവും ഒരുമിച്ച് പോകില്ല, വെള്ളവും രക്തവും ഒരുമിച്ച് ഒഴുകില്ല . പാക്കിസ്ഥാനുമായി ചർച്ചകളുണ്ടെങ്കിൽ അത് ഭീകരരെ കുറിച്ചായിരിക്കും. പാക്കിസ്ഥാനുമായി ചർച്ചകളുണ്ടെങ്കിൽ അത് പിഒകെയെ കുറിച്ചായിരിക്കും’’
പാകിസ്ഥാൻ ജനതയ്ക്ക് നൽകിയ സന്ദേശം:-
“പാക്കിസ്ഥാൻ സൈന്യവും സർക്കാരും ഭീകരരെ വളർത്തുകയാണ്. അത് അവരെ തന്നെ നശിപ്പിക്കും. പാക്കിസ്ഥാൻ അതിജീവിക്കണമെങ്കിൽ അവർ ഭീകര കേന്ദ്രങ്ങൾ നശിപ്പിക്കണം”.
ഇനി പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ ഏറ്റവും കാതലായ ഭാഗം നോക്കാം.
“ഒരു തരത്തിലുള്ള ആണവ ഭീഷണിയും വച്ചുപൊറുപ്പിക്കില്ല’’. “ഞങ്ങൾ ആണവ ശക്തി ആണെന്ന്’ പറഞ്ഞ് ഇന്ത്യയെ ബ്ലാക്ക് മെയിൽ ചെയ്യാൻ അനുവദിക്കില്ല.. എന്ന് പറയുക മാത്രമല്ല പ്രവർത്തിക്കുകയും ചെയ്തു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വാർത്തകൾ വരുന്നുണ്ട്.
പ്രധാനമന്ത്രി ആദ്യമേ രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു എങ്കിൽ രാഷ്ട്രീയ നേട്ടത്തിനായി ഈ സൈനിക നടപടിയെ ഉപയോഗിക്കുന്നു എന്ന് പറഞ്ഞ് രാജ്യവിരുദ്ധ നിലപാടുകാർ നിലവിളിച്ചേനെ. ഇതിപ്പോൾ സൈന്യം ആദ്യം തന്നെ വാർത്ത സമ്മേളനം നടത്തിയത് കൊണ്ട്, സൈന്യത്തിന് അത്തരം ചുമതലകൾ നൽകിയത് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതാണ് എന്ന് പറഞ്ഞാണ് പുതിയ കരച്ചിൽ.
https://youtu.be/kwiPi4WTFJo?si=wDoPn5OPG07k-L2z
ഇനിയിപ്പോൾ നാളെ എന്ത് പറഞ്ഞ് മോങ്ങും..?കൊള്ളാം ..അതിനാണോ കാരണങ്ങൾ ഇല്ലാത്തത് ..പാകിസ്ഥാന്റെ കുടിവെള്ളം മുട്ടിച്ചു എന്ന് പറഞ്ഞു വരെ ഇവർ സമരിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടിയുള്ളു. Narendra Modi ഇന്ത്യയിലെ സാധാരണക്കാരുടെ ഭാഷയിൽ അവരോട് കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മോങ്ങേണ്ടവർക്ക് മോങ്ങിക്കൊണ്ടേ ഇരിക്കാം..www.kaladwaninews.com..8921945001