ലോകാരാധ്യനായ നരേന്ദ്രമോദി:Cherayi Pramod
ലോകാരാധ്യൻ ആയ ശ്രീ നരേന്ദ്രമോദിയെ ഇന്ന് കേവലം ഇന്ത്യൻ പ്രധാനമന്ത്രി ആയി മാത്രമല്ല ലോകം വാഴ്ത്തുന്നത്, പകരം ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന , അത്യന്തം ഔന്നത്യം ഏറിയ ഒരു സംസ്കാരത്തിൻ്റെ പ്രതിനിധി എന്ന നിലയിൽ കൂടി ആണ്…
എന്തുകൊണ്ടാണ് അദ്ദേഹത്തിന് ഇത്രയും വലിയ സ്വീകാര്യത ഈ ലോകത്ത് ലഭിക്കുന്നത്???
ഒന്നാമത്തെ കാര്യം അദ്ദേഹത്തിൻ്റെ വേഷവും പ്രസന്നതയും തന്നെയാണ്.
മുഷിഞ്ഞ വസ്ത്രങ്ങളിലോ അനുചിതമായ ഹെയർസ്റ്റൈലിലോ ആശയക്കുഴപ്പത്തിലുള്ള എന്തെങ്കിലും ഒരു രൂപത്തിലോ അദ്ദേഹത്തിനെ ഒരിക്കലും ആർക്കും കാണാൻ കഴിയില്ല.
രണ്ടാമത്തേത് അദ്ദേഹത്തിന്റെ ശരീരഭാഷയാണ്….!!ആജ്ഞാപിക്കുന്നതും പുരുഷത്വമുള്ളതുമായ ആ നടത്തം തന്നെ ഒരു ലോക നേതാവിൻ്റേതാണ്.
മൂന്നാമത്തേത് ഏത് വേഷത്തിലും അദ്ദേഹം പുറപ്പെടുവിക്കുന്ന ഒരു വേറിട്ട തേജസിനെ പറ്റിയാണ്. ഒരേസമയം കാവി ധരിച്ച ഒരു സന്യാസിയെപ്പോലെയും, സൈനിക വേഷം ധരിച്ച ഒരു പട്ടാളക്കാരനെപ്പോലെയും, ഓരോ സംസ്ഥാനങ്ങളിലെയും പരമ്പരാഗത വസ്ത്രങ്ങളിൽ സാത്വികനായ ഒരു തദ്ദേശ്ശീയ മനുഷ്യനെപ്പോലെയും അദ്ദേഹം കാണപ്പെടുന്നു.
ദേശസ്‌നേഹം അദ്ദേഹത്തിന്റെ ശ്വാസമാണ്, അച്ചടക്കം അദ്ദേഹത്തിന്റെ രക്തത്തിലുണ്ട്.
എവിടെ ഏത് വേദിയിൽ ആയാലും , ആരുടെ കൂട്ടത്തിലായാലും, എത്ര അപരിചിത സന്ദർഭങ്ങളിൽ ആയാലും അദ്ദേഹത്തിന്റെ സംസ്കാരം , പെരുമാറ്റം , കഴിവ് എന്നിവ ആധിപത്യം പുലർത്തുകയും , മറ്റുള്ളവർ അത് കണ്ട് ബഹുമാനിക്കുകയും ചെയ്യുന്നതായി കാണപ്പെടുന്നു.
ഒരു രാഷ്ട്രീയ പാർട്ടി നേതാവ് എന്ന നിലയിൽ അസാധ്യമായ നിരവധി തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ സ്വന്തം ജനങ്ങൾക്ക് നിറവേറ്റിക്കൊടുത്തു. സ്വന്തം കഴിവും സംസാരവും കൊണ്ട് ജനലക്ഷങ്ങളെ ആകർഷിക്കുകയും അവരിൽ നിന്നും പുഷ്പ വൃഷ്ടി സ്വീകരിക്കുകയും ചെയ്യുന്ന ഇതേ നിലവാരത്തിൽ ഉള്ള മറ്റൊരു നേതാവും മുൻകാലങ്ങളിൽ ഉണ്ടായിരുന്നതായി നാം കണ്ടിട്ടില്ല.
രാജ്യത്തിന്റെ ഉന്നത ശ്രേണിയിലാണെങ്കിലും, ഒരിക്കൽ പോലും അദ്ദേഹം തന്റെ ബന്ധുക്കളെ , ഇഷ്ടക്കാരെ ഒന്നും ചുറ്റിനും ചേർത്ത് നിർത്തുന്നില്ല.
അദ്ദേഹം ഒരിക്കലും ഒരു അവധിക്കാലവും ഉപയോഗിക്കുന്നില്ല. ഒരിക്കലും രോഗബാധിതനായി കണ്ടിട്ടില്ല,
തലയിലോ കഴുത്തിലോ കമ്പിളി ഷാൾ ധരിച്ച് ക്ഷീണിതനായി ജനങ്ങൾക്ക് മുമ്പിൽ വന്നിട്ടുമില്ല.
എത്ര സംസാരിക്കണമെന്നും എപ്പോൾ മിണ്ടാതിരിക്കണമെന്നും ഏറ്റവും നന്നായി അറിയാം.
എത്ര തിരക്കിലായാലും ആരും അദ്ദേഹത്തെ ക്ഷീണിതനായി കണ്ടിട്ടില്ല. ഏത് സാഹചര്യത്തിലും ആരോടും മികച്ച നർമ്മബോധം പ്രകടിപ്പിക്കാൻ ഒരു മടിയും ഇല്ല.
https://youtu.be/kwiPi4WTFJo?si=_suaTMkNYtOnOhi0
മിതത്ത്വമുള്ള സംസാരം കൊണ്ട് മൂർച്ചയുള്ളതും സമാനതകളില്ലാത്തതുമായ സന്ദേശം നൽകാൻ ഉള്ള പ്രത്യേക കഴിവ് !
ഭാഷയിലെ ഒഴുക്ക്, ചിന്തകളിലെ വ്യക്തത, സംസാരത്തിലെ ഉച്ചാരണം എന്നിവയെല്ലാം രാജ്യത്തിനും അദ്ദേഹം ഇരിക്കുന്ന പദവിയ്ക്കും ഒക്കെ ആദരം നേടിത്തരുന്നവയാണ്.
രാഷ്ട്രീയ ശത്രുക്കളുടെയും അയൽ രാജ്യങ്ങളുടെയും ഒക്കെ തന്ത്രങ്ങളെയും വെല്ലുവിളികളെയും ഒന്നും അദ്ദേഹം ഒരിക്കലും ഭയപ്പെടുന്നില്ല.
എതിരാളികളുടെ വിഡ്ഢിത്തങ്ങൾക്ക് മറുപടി നൽകാൻ അദ്ദേഹം സമയം പാഴാക്കുന്നില്ല.
പകരം തന്റെ സ്വന്തം കടമയിൽ പൂർണ്ണമായും സമർപ്പിതനായി കഴിയുന്നു.
ചിട്ടകൊണ്ട് ആർജിച്ച ശാരീരിക മാനസിക ആരോഗ്യം, പാരമ്പര്യം കൊണ്ട് നേടിയ സാത്വിക സംസ്കാരം , വിട്ട് വീഴ്ച ഇല്ലാത്ത സത്യസന്ധത എന്നീ മൂന്ന് ഗുണങ്ങളുടെ സംയോജനമാണ് അദ്ദേഹം.
സ്വന്തം തീരുമാനങ്ങൾ മാത്രമല്ല, അതിന് പിൻബലമായി നിൽക്കുന്ന വിവേകം, ദീർഘ വീക്ഷണം , സമയനിഷ്ഠ, സമർപ്പണം എന്നിവയും ശ്രദ്ധേയമാണ്.
ഒരു തീരുമാനം എടുക്കുന്നതിനും അഭിപ്രായം പറയുന്നതിനും , പ്രതികരിക്കുന്നത്തിനും ഒക്കെ എന്തെകിലും ആശയക്കുഴപ്പമോ ഭയമോ സ്വാർത്ഥതയോ ഉള്ളതായി കണ്ടിട്ടില്ല. 74 വയസ്സുള്ളപ്പോഴും ഈ മനുഷ്യൻ ഒരു ദിവസം 15 മുതൽ 20 മണിക്കൂർ വരെ ജോലി ചെയ്യുന്നു… എല്ലാവർക്കും മാതൃകയായി കൃത്യ നിഷ്ഠയോടെ എല്ലാ ദിവസവും മനോഹരമാക്കി കടന്നു പോകുന്നു ..!!
ഈ പറഞ്ഞത് ഒക്കെയും ഒരു തുറന്ന പുസ്തകം പോലെ നമ്മുടെ ഒക്കെ മുന്നിൽ ഉള്ളതാണ്… അതിൽ ആർക്കും സംശയം ഉണ്ടാവില്ല… ഗുജറാത്ത് കലാപം മുതൽ ഇങ്ങു ഒടുക്കം പഹല്ഗാമിൽ വരെ എത്തി നില്കുന്ന സങ്കീർണ്ണ വിഷയങ്ങൾ വളരെ പക്വതയോടെ കൈകാര്യം ചെയ്തു വിജയം നേടിയ ആളാണ്… കഴിഞ്ഞ രണ്ടര പതിറ്റാണ്ടിൽ ഒരു ചെറിയ കലാപം പോലും ഗുജറാത്തിൽ ഉണ്ടായിട്ടില്ല എങ്കിൽ, ഇനി മേലിൽ ഒരു പേഹല്ഗാമും ഇവിടെ ഉണ്ടാവാതെ നോക്കാനും ആ മനുഷ്യന് അറിയാം….
കച്ചവടം മാത്രം പഠിച്ചു വന്നു എന്തും ഏതും ഡീൽ ഡീൽ എന്ന് പറഞ്ഞു നടക്കുന്ന ഒരു വിടുവായൻ വന്നു “വെടിനിർത്തൽ ഞാൻ പറഞ്ഞിട്ടാണ് നടപ്പിലായത് ” എന്ന് ഒരു നയതന്ത്ര മര്യാദയും ഇല്ലാതെ ഗീർവാണം അടിച്ചാൽ; അതിൽ കയറി പിടിച്ചു അതേ നിലവാരത്തിൽ മറുപടി പറയാൻ മോദിയെ കിട്ടില്ല… ഇന്ത്യക്കും പാക്കിസ്ഥാനും ഇടയ്ക്ക് ഇടനിലക്കാർ ആരും ഇല്ല എന്ന പ്രസ്താവനയിൽ തന്നെ ഉണ്ട് ട്രമ്പിനുള്ള മറുപടി… ബാക്കി വേണ്ട സമയത്ത് വേണ്ടപോലെ തന്നെ ചെയ്യും.
പാക് അതിർത്തി ഗ്രാമത്തിലെ മുഴുവൻ ഭീകര ക്യാമ്പുകളും തച്ച് തകർത്ത് , അവരുടെ എയർ ബെസുകളും പൊളിച്ച്, നുക്ലിയാർ സ്റ്റേഷൻ വരെ ആക്രമിച്ച് , വെള്ളവും തടഞ്ഞ് എന്തിന് അവരുടെ രാജ്യം തന്നെ രണ്ടാക്കി ഡൽഹിയിൽ ബലുച് എംബസി വരെ ഉണ്ടാക്കാൻ നിൽക്കുന്ന രാഷ്ട്രീയ ചാണക്യനെ ഉപദേശിക്കാനും തിരുത്താനും തൽക്കാലം ആരും വരണ്ട !!www.kaladwani.com..8921945001