മോദി : തുടർ ഭരണം ജനങ്ങൾ മുൻകൂർ നിശ്ചയിച്ചത്..? ഇപ്പോൾ എക്സിറ്റ്പോൾ ഫലങ്ങളും ബി.ജെ.പി സഖ്യത്തിന് അനുകൂലം: എന്നാൽ തിമിരം ബാധിച്ച പ്രതിപക്ഷ കക്ഷി കണ്ണുകൾക്ക്, മലർന്നു കിടന്ന് തുപ്പുന്നതിനാണ് ഇപ്പോഴും മുൻഗണന:

മോദി : തുടർ ഭരണം  ജനങ്ങൾ മുൻകൂർ നിശ്ചയിച്ചത്..? 	ഇപ്പോൾ എക്സിറ്റ്പോൾ ഫലങ്ങളും ബി.ജെ.പി സഖ്യത്തിന് അനുകൂലം: എന്നാൽ തിമിരം ബാധിച്ച പ്രതിപക്ഷ കക്ഷി കണ്ണുകൾക്ക്, മലർന്നു കിടന്ന് തുപ്പുന്നതിനാണ് ഇപ്പോഴും മുൻഗണന:

കണ്ണുണ്ടെങ്കിലും ഒന്നും കാണാനും, മനസിലാക്കാനും കഴിയാതെ വെറും പരിഹാസ കഥാപാത്രങ്ങളാകുന്ന ഇൻഡ്യൻ രാഷ്ട്രീയത്തിലെ പ്രതിപക്ഷ കക്ഷികൾ നമുക്കാവശ്യമുണ്ടോ. . .? എന്ന ചോദ്യമാണിപ്പോൾ, പലതും കണ്ടും കേട്ടും മടുത്ത ജനങ്ങളിൽ നിന്നുയരുന്നത്

ലോക്സഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പലഘട്ടങ്ങളായി നടന്നു. ബംഗാളിലെ അക്രമവും കേരളത്തിലെ കള്ള വോട്ടുമൊഴിച്ചാൽ തിരഞ്ഞെടുപ്പ് രംഗം പൊതുവെ ശാന്തമായിരുന്നു. വോട്ടെണ്ണൽ നാളെയാണ്. ഫലപ്രഖ്യാപനത്തിന് മുമ്പേ എക്സിറ്റ് പോൾ ഫല പ്രവചനം വന്നു. പ്രവചനങ്ങളിൽ ഏതാണ്ട് ഒന്നൊഴികെ ബി.ജെ.പി നേതൃത്വത്തിലുള്ള NDA സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം പറയുന്നുണ്ട്. ജനങ്ങൾ ഒരു പക്ഷെ ആഗ്രഹിച്ചിരുന്നതും ഈ ഫലം തന്നെയാണ് എന്നത് പലവിലയിരുത്തലുകളിൽ നിന്നും ബോധ്യമാകുന്നുമുണ്ട്.

ഇങ്ങനെയെല്ലാമാണെങ്കിലും ഇതൊന്നും മനസിലാക്കാൻ കഴിയാത്തത് ഈ രാജ്യത്തെ പ്രതിപക്ഷകക്ഷികൾക്കാണെന്ന വിലയിരുത്തലും ഉണ്ടായിട്ടുണ്ട്. രാജ്യം തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാന മന്ത്രിയാണ് നരേന്ദ്രമോദി. ഉള്ളതിനും ഇല്ലാത്തതിനും തലങ്ങും വിലങ്ങും ആക്രമിക്കുക എന്നത് മാത്രമായിരിക്കുന്നു ഈ കക്ഷികളുടെ എല്ലാം പൊതുസ്വഭാവം.ഒരു രാഷ്ട്രീയ പാർട്ടി നേതാവ് മോദിയെ ദിവസവും 24 മണിക്കൂറും കള്ളൻ കള്ളൻ എന്ന് നിലവിളിച്ച് കൊണ്ടോടുന്നു. എന്നാൽ അതാരും ഗൗനിക്കുന്നില്ല.. എന്തുകൊണ്ട് ..? ഈ നേതാവും നേതാവിന്റെ കുടുംബവും തികച്ചും ശരിയായ അഴിമതി കേസുകളിൽ (കോടിക്കണക്കിന് രൂപയുടെ) ജാമ്യമെടുത്തു നിൽക്കുന്നവരും, അതുപോലെ മറ്റെത്രയോ കൂട്ടുകക്ഷികളും സമാനമായ കേസുകളിൽപ്പെട്ടു നിൽക്കുന്നവരോ, ശിക്ഷയനുഭവിക്കുന്നവരോ ഒക്കെ ആണ്. എന്നാൽ മോദിക്കെതിരെ ഇത്രയും തെളിവുകളുണ്ടെങ്കിൽ ഒരു പോലീസ് കേസെങ്കിലുംം നൽകിയിട്ടായിരുന്നെങ്കിൽ… നമുക്ക് അത്രയെങ്കിലും ഇവരെ വിശ്വസിക്കാമായിരുന്നു.
അപ്പോൾ അതല്ല കാരണം. മോദിക്ക് തുടർ ഭരണം കിട്ടിയാൽ ഇനിയുണ്ടാകാൻ പോകുന്ന നടപടികൾ ഇവർക്കൊക്കെ വ്യക്തമായി അറിയാം. അഴിമതിയിലൂടെയും മറ്റു കുഭകോണങ്ങളിലൂടെയും സമ്പാദിച്ചു വച്ചിട്ടുള്ള… വല്ല രാജ്യത്തെയും ബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്നതൊക്കെ ഇല്ലാതായാൽ.. അതിനൊരു ബ്രേക്കിടാൻ ഒരു കുറുക്കുവഴി അവർ കണ്ടെത്തിയത് -റഫാൽ, റഫാൽ എന്ന ഭ്രാന്തൻ ജല്പനമായിരുന്നു. എന്നാൽ അത് ഏശിയില്ല. തുടര്ന്നുണ്ടായത് മാപ്പ് .. മാപ്പ് …. മാപ്പ്… എന്ന രോദനമായിരുന്നു. തിരഞ്ഞെടുപ്പിന്റെ 5 ഘട്ടങ്ങൾ കഴിഞ്ഞപ്പോഴേക്കും പ്രതിപക്ഷങ്ങൾക്ക് ആശങ്കയുണ്ടായി… രക്ഷയില്ല – പ്രത്യേകിച്ച് കോൺഗ്രസിന്…! അപ്പോൾ ദേ വന്നു പുതിയ തീരുമാനം. പ്രധാനമത്രിപദം കോൺഗ്രസിന് വേണ്ട. മറ്റാർക്കെങ്കിലും പ്രധാനമന്ത്രിയാകാം – ഏത് ചെകുത്താനുമായും കൈകോർക്കാം. മോദി വരരുത് എന്നായി. അതും ഫലിച്ചില്ല. അപ്പോഴേക്കും ദേ – ബംഗാളിൽ നിന്നൊരു അലർച്ച. മോദി എനിക്ക് പ്രധാ-നമന്ത്രിയല്ല – അത് കാലഹരണപ്പെട്ട പ്രധാനമന്ത്രിയാണ്. പറയുന്നതോ – ഇപ്പോൾ പല്ല് കൊഴിഞ്ഞു തുടങ്ങിയിരിക്കുന്ന അവിടത്തെ സിംഹമെന്നു പറയപ്പെടുന്ന മമതയാണ്. ആ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി മമ്തയുൾപ്പെടുന്ന…സകല പ്രതിപക്ഷ നേതാക്കളും ഓരോരോ അഴിമതി കേസിൽ പെട്ടവരാണ്. ഇവരെല്ലാവരും പ്രധാനമന്ത്രി പദവി മോഹികളുമാണ്. പ്രധാനമന്ത്രി പദം ഒരു കീറാമുട്ടിയായിരിക്കെ അവർ പിന്നീട് കണ്ട വഴിയാണ് ഒരു വർഷം ഒരു പ്രധാനമന്ത്രി. അങ്ങനെയിരിക്കെയാണ് എക്സിറ്റ് പോൾ ഫലം ഇടിത്തീയായി അവരുടെ മധ്യത്തിലേക്ക് വീണത്. എന്നിട്ടും പാഠം പഠിക്കാതെ വീണ്ടും അവിടെത്തന്നെ കിടന്നുരുളാനുള്ള ഭാവത്തിലാണ് അവരിപ്പോഴും. പുതിയ ന്യായം എക്സിറ്റ് പോൾ NDA യ്ക്ക് അനുകൂലമായി മനഃപൂർവം ചെയ്യിച്ചതാണ് എന്നാണ്.. . എന്തൊക്കെയാണിത് … കാളവാല് പൊക്കുന്നതുപോലെ – ഇത് ചെന്നെത്തുന്നതാകട്ടെ കള്ളൻ – കള്ളൻ എന്ന വായ്ത്താരി പോലെ വി.വി. പാറ്റിലെ കൃത്രിമത്തിനെന്നാണ്….

പിന്നെ കേരളത്തിലെ അവസ്ഥയെ കുറിച്ച് കൂടി പറയണമല്ലോ… ഇവിടെ യു പി എ തൂത്തു വാരുന്നത് യു ഡി എഫ് സർക്കാരിന്റെ വിജയം കൊണ്ടല്ല. മറിച്ചു എൽ ഡി എഫ് സർക്കാരിന്റെ ചില വൈകല്യങ്ങളിൽ മനം നൊന്തു ജനങ്ങൾക്ക് മാറി വോട്ടു ചെയ്യാൻ പാകത്തിൽ മറ്റൊരു പാർട്ടി ഇല്ലാത്തതു കൊണ്ട് മാത്രമാണ്.ശബരിമല ആചാരങ്ങളും വിശ്വാസങ്ങളും സർക്കാർ നേതൃതത്തിൽ തകർക്കാൻ ശ്രമിച്ചപ്പോഴും കോൺഗ്രസിലെ ഏതാനും നേതാക്കൾ ഒഴികെ ഹൈകമാൻഡ് ഉൾപ്പെടെ നിസംഗരായിരുന്നു. പ്രചാരണ സമയത്തു ഇടതുപക്ഷ സർക്കാരിനെതിരെ രാഹുൽഗാന്ധിയാകട്ടെ ഞാനൊന്നും പറയില്ലെന്നും, മറ്റ് കോൺഗ്രെസ്സുകാരും അവരെപ്പറ്റി ഒന്നും പറയരുതെന്ന് പറഞ്ഞിട്ടും യു ഡി എഫ് ന് വോട്ട് കുത്താനിടയാക്കിയത് …. സ്നേഹം കൊണ്ടല്ല.. മറിച്ച് …ഇതെല്ലാം കണ്ടും കേട്ടും മടുത്ത ജനങ്ങൾക്ക് എൽ ഡി എഫ് നെ തോൽപ്പിക്കാൻ വേണ്ടി യു ഡി എഫ് നു വോട്ട് ചെയ്യേണ്ടി വന്നു… ഈ തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. തിരഞ്ഞെടുപ്പിലെ NDA വിജയത്തിൽ എല്ലാ ആശംസകളും നേരുന്നു.(അവലോകനം: ചീഫ് എഡിറ്റർ)