കുമ്മനടിയും തങ്ങളടിയും:
ഇക്കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പലയിടത്തും “തങ്ങളടി”, “തങ്ങളടി” എന്ന് കാണുന്നു. എന്താണ് സംഭവം എന്ന് നോക്കിയപ്പോഴാണ് ശരിക്കും കാര്യം പുടി കിട്ടിയത്.ഗവർണർ പുതിയതായി സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിക്കും മന്ത്രിമാർ അടങ്ങുന്ന മറ്റു MLA മാർക്കും നൽകിയ ചായ സൽക്കാരത്തിൽ അതിലൊന്നും പെടാത്ത പാണക്കാട് തങ്ങളും ഉണ്ടായിരുന്നു , അതാണ് രണ്ടുദിവസം കൊണ്ട് “തങ്ങളടി” എന്ന വാക്ക് പ്രചരിക്കാൻ കാരണം.

പണ്ട് മെട്രോ ഉദ്ഘാടന സമയത്ത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ക്ഷണം ഉണ്ടായിരുന്ന കുമ്മനം രാജശേഖരൻ ഔദ്യോഗികമായ ആ ക്ഷണം സ്വീകരിച്ച് ആ പരിപാടിയിൽ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തതിന് അദ്ദേഹത്തെ അത്രയും ഹീനമായി ആക്ഷേപിച്ചവരാണ് ഇവിടെയുള്ള മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും..കുമ്മനടി എന്ന് പറഞ്ഞ് . പക്ഷെ ഇപ്പോൾ ഇത്തരത്തിൽ ഒരു വൻ സംഭവം അരങ്ങേറിയപ്പോൾ അവരാരും അത് അറിഞ്ഞമട്ടില്ല, അന്ന് നടന്നത് കുമ്മനടി എങ്കിൽ ഇതിനെ തങ്ങളടി എന്ന് പറയുന്നതിൽ എന്താണ് തെറ്റ് ? Kaladwaninews.com, 8921945001.


