അഹങ്കാരത്തിന്റെ ഫലം ആപത്ത് :

അഹങ്കാരത്തിന്റെ ഫലം ആപത്ത് :

അഹങ്കാരത്തിന്റെ ഫലം ആപത്ത്:

മാരീചൻ മുതൽ മണ്ഡോദരി വരെ രാവണനോടു, രാമനുമായി യുദ്ധത്തിൽ പോകരുതേ എന്ന് ഉപദേശിക്കുന്നുണ്ട്. ബാലിയെ തോൽപ്പിച്ച രാമന്, രാവണൻ ഒരു പ്രശ്നമേ അല്ല എന്ന് മാരീചൻ ആവർത്തിച്ച് രാവണനോട് പറയുന്നു.. പക്ഷെ രാവണൻ്റെ ഈഗോ അതിന് സമ്മതിക്കില്ല. എന്ത് വന്നാലും ഞാൻ തന്നെ ജയിക്കുമെന്ന് രാവണൻ ഉറച്ച് വിശ്വസിച്ചിരുന്നു. പാളയം വിട്ട് രാമസേനയിൽ അണിചേർന്ന വിഭീഷണൻ, ലങ്ക കീഴടക്കാൻ രാമലക്ഷണമാർക്ക് തന്ത്രങ്ങൾ നൽകിയ നിമിഷം ഏതാണ്ട് ലങ്കയുടെ പതനവും ഉറപ്പിച്ചിരുന്നു.

https://youtube.com/shorts/er_ajp45EqA?si=CNca-hPXRdmR0zsZ

മമതാ ബാനർജി, ഒരിക്കലും തോൽക്കില്ലെന്ന് കരുതി ബംഗാൾ കൈയടക്കി ഭരിച്ചിരുന്ന ഏകാധിപതിയായ സ്ത്രീയായിരുന്നു. ബിജെപിയോട് അനാവശ്യമായ രാഷ്ട്രീയവിരോധത്തിന് അപ്പുറം തെരുവിൽ പ്രവർത്തകരെ കൈവയ്ക്കുന്ന രീതി, എന്ന് തുടങ്ങിയോ അന്ന് ആഗ്രഹിച്ചതാണ് ഒന്നുമില്ലാതെ എല്ലാം നഷ്ടപ്പെട്ട് നിൽക്കുന്ന അവരുടെ പതനം.

എത്ര മാരീചൻമാർ ഈ കൈവിട്ട കളി കളിക്കരുതെന്ന് അവരെ ഉപദേശിച്ച് കാണണം. എത്ര മണ്ഡോദരിമാർ ഭാവിയിൽ അവരുടെ തകർച്ച അവരെ മനസ്സിലാക്കിപ്പിക്കാൻ ശ്രമിച്ചിരിക്കണം.

ഇന്നവരുടെ ഭരണം പോയി!

പാർട്ടി ചിന്നഭിന്നമായി!

അവരെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്, മുറിവിൽ ഉപ്പ് പുരട്ടുന്നത്, അവർ ആരെയാണോ എതിർത്തത് അവരുടെ അടുത്തേക്ക് തന്നെ പാർട്ടി എംപിമാർ കൂറ് മാറി അണിചേരുന്നതാണ്.

ഏകാധിപതിയായ രാവണനെ പോലെ ബംഗാൾ ഭരിച്ചിരുന്നത് മമതയായിരുന്നു എങ്കിൽ, കൃത്യ സമയത്ത് പാളയം വിട്ട് എതിർപക്ഷത്ത് ചേർന്ന വിഭീഷണൻ സുവേന്ദു അധികാരിയാണ്.

നാലും മൂന്നും അതിർത്തി കടന്നെത്തിയ ബംഗ്ലാദേശി വോട്ടുബാങ്കുകളെ മടിയിൽ വെച്ച്, ഈ സ്ത്രീ കാണിച്ച അഹങ്കാരത്തിന് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ല.

ഒരു രാവണൻ ജനിച്ചാൽ ഒരു രാമനും ജനിക്കണം.

ആകാശം മുട്ടുന്ന കോട്ടകൾ കെട്ടിപ്പൊക്കിയാലും ശരി..

കടൽ കടന്നും ഒരു രാമൻ അവിടെ എത്തിയിരിക്കും!

ക്രൂരയായ ഏകാധിപതിയുടെ പതനം!!  Courtesy..പ്രേം ശൈലേഷ്  www.kaladwaninews.com,  8921945001