കേന്ദ്രമന്ത്രിമാരെ തീരുമാനിക്കുന്നത് മാദ്ധ്യമങ്ങളല്ല; മോദി:

കേന്ദ്രമന്ത്രിമാരെ തീരുമാനിക്കുന്നത് മാദ്ധ്യമങ്ങളല്ല; മോദി:

ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരെ തീരുമാനിക്കുന്നത് മാദ്ധ്യമങ്ങളല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാദ്ധ്യമങ്ങൾ വെറും അഭ്യൂഹങ്ങൾ മാത്രം പ്രചരിപ്പിക്കുകയാണെന്നും മോദി. ഡൽഹിയിൽ നടന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.

ഭരണഘടന തൊട്ടു വന്ദിച്ച ശേഷമാണ് മോദി പ്രസംഗം ആരംഭിച്ചത്. പുതിയ ഇന്ത്യയുടെ തുടക്കമാണിതെന്നും ഇന്ത്യന്‍ ജനാധിപത്യം ദിനംപ്രതി പക്വത നേടി വരികയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തടസങ്ങളേയും എന്‍ഡിഎ മറികടന്നു. തങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും മോദി വ്യക്തമാക്കി.

ലോകം മുഴുവന്‍ ഉറ്റുനോക്കിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ജനവിധി ലോകത്തെ അത്ഭുതപ്പെടുത്തി. അധികാരത്തിന്റെ ഗര്‍വ്വ് ജനങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാവില്ല. മതിലുകള്‍ പൊളിച്ച് ഹൃദയങ്ങളെ ഒന്നാക്കിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞതെന്നും മോദി പറഞ്ഞു.(കടപ്പാട്:ജനം)