ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം രജനികാന്ത് ഏറ്റുവാങ്ങി:

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം രജനികാന്ത് ഏറ്റുവാങ്ങി:

ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം രജനികാന്ത് ഏറ്റുവാങ്ങി:

ന്യൂഡല്‍ഹി: 51ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടന്‍ രജനികാന്ത് ഏറ്റുവാങ്ങി. ഡല്‍ഹിയില്‍ നടന്ന 67-ാത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നാഡിയുവാണ് രജനികാന്തിന് പുരസ്‌കാരം സമ്മാനിച്ചത്.

ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ ആജീവനാന്ത സംഭാവനയ്ക്ക് ഭാരത സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരമാണ് ദാദാസാഹിബ് ഫാല്‍ക്കെ. ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായ ദാദാസാഹിബ് ഫാല്‍ക്കെയുടെ 100ാം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്‌കാരം നല്‍കിതുടങ്ങിയത്.