ശബരി മിൽക്കിന്റെ മാരക വിഷം കലർന്ന 15300 ലിറ്റർ പാൽ പിടികൂടി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ.
പരിശുദ്ധിയുടെ പാലല്ല..ശബരിപാൽ ; അത് വിഷ പാലാണ്.പരിശുദ്ധിയുടെ പാൽ രുചിയെന്നത് പരസ്യത്തിൽ മാത്രം.പരിശോധനയിൽ തെളിഞ്ഞത് ഹൈഡ്രജൻ പെറോക്സയിടും യൂറിയയും ചേർന്ന മാരക വിഷം .
വ്യാജനൊഴുകുന്ന നാടായി…എന്റെ കേരളം..?
നമ്പർ വൺ ഖേരളം !!! (Exclusive story from kaladwani news)
വിഷ പാൽ,വിഷ എണ്ണ ,വിഷ മൽസ്യം ,വിഷ ഇറച്ചി ,ചീഞ്ഞ ഇറച്ചി ,ഏതു സാധനമെടുത്താലും മായവും മാറിമായവും.സർക്കാർ കിറ്റിലെ ശബരി ലേബലെല്ലാം മായമായിരുന്നെന്നു ഇനിയെങ്കിലും ഓരോ രക്ഷകർത്താക്കളും മനസിലാക്കിയാൽ നല്ലത്.സര്ക്കാര് സ്ഥാപനമെന്ന പേരിലാണ് ശബരി പ്രോഡക്ട് ജനങ്ങളെ പറ്റിക്കുന്നത്.
പന്തളം ഇടപ്പോണിലെ ശബരി മിൽക്കിലേക്ക് തമിഴ് നാട്ടിൽ നിന്ന് എത്തിക്കാൻ ശ്രമിച്ചത് മാരക വിഷം കലർത്തിയ പാൽ.ഹൈഡ്രജൻ പെറോക്സയിഡ് കലർത്തിയ 15300 ലിറ്റർ പാലാണ് ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. പാലിൽ കൊഴുപ്പ് കൂട്ടുന്നതിനായി ഇതിൽ യൂറിയയും ചേർത്തിരുന്നതായി പ്രാഥമികാന്വേഷണത്തിൽ തന്നെ കണ്ടെത്തി.
ഇതന്വേഷിക്കാനായി ഇവരുടെ ഫാമിൽ എത്തിയ പോലീസിനെ ഇവരുടെ സാധനമല്ല പിടിച്ചതെന്നു ചൂണ്ടിക്കാട്ടിതിരിച്ചയച്ചെന്നാണ് ലഭ്യമാകുന്ന റിപോർട്ടുകൾ.ശബരി പാൽ അളന്നും പായ്ക്കറ്റിലും ഒക്കെയായി വീടുകളിൽ വരെ കൊണ്ട് പോയി ഡെലിവറി നടത്താറുണ്ട്. മാത്രവുമല്ല മറ്റു പാൽകമ്പനികൾ നൽകുന്നതിനേക്കാൾ കമ്മീഷനും നൽകുന്നു. മറ്റുള്ളവർ ഒരു രൂപ നൽകുമ്പോൾ ശബരി മൂന്നു രൂപ വരെ കമ്മീഷൻ നൽകി കച്ചവടക്കാർ വഴി പൊതുസമൂഹത്തെ പറ്റിക്കുകയും ചെയ്യുന്നു.
ഇതിനു മുമ്പ് മേൻമ എന്നായിരുന്നു ഇതിന്റെ പേരെന്നും അറിയാനായിട്ടുണ്ട്.പത്തനം തിട്ട ,കൊല്ലം ,ആലപ്പുഴ ,തിരുവനന്തപുരം എന്നി ജില്ലകളിലാണ് ഇതിന്റെ വ്യാപകമായ വിൽപ്പന നടക്കുന്നത്.കേരളസർക്കാർ ഉൽപ്പന്നം എന്ന മറപിടിച്ച് കച്ചവടം കൂട്ടുമ്പോൾ കച്ചവടക്കാരാകട്ടെ കിട്ടുന്ന കൂടുതൽ കമ്മീഷൻ വാങ്ങി കീശ വീർപ്പിച്ചിട്ട് സര്ക്കാര് സാധനത്തിനെ ഞങ്ങളെത്തിനു സംശയിക്കണം എന്ന മറുചോദ്യമാണുയർത്തുന്നത്.സര്ക്കാര് കിറ്റിൽ കൊടുത്ത ശബരി ഉൽപ്പന്നങ്ങളുടെ നിലവാരത്തകർച്ച ചർച്ച ചെയ്യപ്പെട്ടിരുന്നതുമാണ്.ഒരു ചോദ്യം കൂടി ചോദിക്കാനുണ്ട്..കേരളം എങ്ങോട്ടാണ്.?
ഈ നാടിനെ നയിക്കാൻ നമുക്ക് നല്ലൊരു യുവ തലമുറ വേണ്ടേ..? വിഷപ്പാലും വിഷ മാംസവും,വിഷ മത്സ്യവും, ആഴ്ചകളോളം പഴകിയ ചീഞ്ഞ ഹോട്ടൽ ഭക്ഷണവും കഴിച്ച് മാരക രോഗങ്ങൾക്കുടമയായ ഭാവി തലമുറയെയാണോ വാർത്തെടുക്കേണ്ടതെന്നത് ഓരോ രക്ഷ കർത്താവും ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. News desk kaladwani news.